മലയാള സിനിമയിലെ സെക്സ് റാക്കറ്റ് സുഖമമാക്കുന്നത് ഉള്ളിൽ ഉള്ളവർ തന്നെയെന്ന് തുറന്നടിച്ച് നടി പാർവതി തിരുവോത്ത്. പ്രതികരിക്കാൻ സാധിക്കാത്തത് ജീവഭയം മൂലം.... മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ താൻ മൊഴി നൽകിയതായും പാർവതി വെളിപ്പെടുത്തി. ജോലിചെയ്തു ജീവിക്കുകയെന്നത് ഇവിടെ അനുവദനീയമായ കാര്യമല്ലെന്നാണ് നടിയുടെ അഭിപ്രായം.
മലയാള സിനിമയിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് വെളിപ്പെടുത്തി.
ഇതിനെ സംബന്ധിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമായി തന്നെ പറയുന്നുണ്ടെന്നാണ് നടി വ്യക്തമാക്കിയത്. നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയായ പൾസർ സുനിയുടെ കത്തിനെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കാൻ സാധിക്കില്ലെന്ന് പാർവതി പറഞ്ഞു.
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഇതിനെക്കുറിച്ചെല്ലാം വ്യക്തമായി പറയുന്നു. എന്നാൽ റിപ്പോർട്ടിൽ നിരവധി പ്രമുഖരുടെ പേരുണ്ടെന്നും നടി കൂട്ടിച്ചേർത്തു. ഇതിനാൽ മാത്രമാണ് റിപ്പോർട്ട് പുറത്ത് വരാത്തതെന്നും
മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെ പറ്റി അറിയാവുന്നവർ പ്രതികരിക്കാൻ വിസമ്മതിക്കുന്നത് ജീവനിൽ പേടിയുള്ളതു കൊണ്ടാണെന്നും പാർവതി അഭിപ്രായപ്പെട്ടു.
മലയാള സിനിമയിലെ സെക്സ് റാക്കറ്റിനെക്കുറിച്ച് ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ മൊഴിനൽകിയതായും പാർവതി തുറന്നു സമ്മതിച്ചു.
0 Comments