Ticker

6/recent/ticker-posts

മഞ്ജു ഓടുന്ന ചിത്രങ്ങള്‍


കൊച്ചി ഹാഫ് മാരത്തോണില്‍ ഓടി താരമായി മാറിയ മലയാളത്തിന്‍റെ സ്വന്തം നടി മഞ്ജു വാരിയറുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് വന്നു. പതിനാല് വര്‍ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കുശേഷം, മഞ്ജു ഓടിക്കയറിയത്‌ റോഷന്‍ ആന്‍ഡ്രൂസ് സംവിധാനംചെയ്യുന്ന ‘ഹൌ ഓള്‍ഡ്‌ ആര്‍ യു’ എന്ന പുതിയ ചിത്രത്തിന്‍റെ ക്യാമറാഫ്രെയിമിലേക്കായിരുന്നു. ചിത്രത്തില്‍ തിരുവനന്തപുരത്ത് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥയായ നിരുപമയുടെ വേഷമാണ് മഞ്ജുവിന്. നിരുപമ മാരത്തണില്‍ പങ്കെടുക്കുന്ന രംഗങ്ങളാണ് റോഷനും സംഘവും ചിത്രീകരിച്ചത്. ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മാതാവുന്ന സിനിമയുടെ തിരക്കഥ ബോബി സഞ്ജയ്‌ ടീമിന്റെതാണ്.

ഹെലിക്ക്യാം ഉള്‍പ്പടേയുള്ള നിരവധി പുതിയതരം ക്യാമാറകളുടെ സഹായത്തോടെ ഛായാഗ്രാഹകന്‍ ആര്‍. ദിവാകര്‍ ആണ് ഈ രംഗങ്ങള്‍ ക്യാമറയിലാക്കിയത്‌. ചിത്രത്തിന്‍റെ തുടര്‍ചിത്രീകരണം ഫെബ്രുവരിയില്‍ പുനരാരംഭിക്കുമെന്നാണ് വാര്‍ത്തകള്‍.

02
03
04
05
06
07
08
09
10
11
12
13
14
15
16
17
18
20

Post a Comment

0 Comments