മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ സിനിമയിലൂടെ തിരിച്ചു വരുന്നു എന്ന വാര്‍ത്തക്കൊപ്പം പരന്ന ഒന്നായിരുന്നു മഞ്ജു മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമോ എന്ന ചോദ്യം. എന്നാല്‍ മഞ്ജു ഒരു പടി കൂടി മുന്നോട്ട് കടന്നു കൊണ്ട് പുതുതലമുറയില്‍ തന്നെയാണ് കൈ വെച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടാണ് മഞ്ജു അഭിനയിക്കാന്‍ ഒരുങ്ങുന്നത് എന്നാണു ഏറ്റവും പുതിയ വാര്‍ത്ത. ബോളിവുഡില്‍ ആമിര്‍ ഖാനും അക്ഷയ് ഖന്നയും തകര്‍ത്തഭിനയിച്ച് കോടികള്‍ വാരിയ ദില്‍ ചാഹ്താ ഹേയുടെ മലയാളം റിമേക്കിലാണ് മഞ്ജുവും ഒന്നിക്കുന്നത്. ഇവര്‍ക്കൊപ്പം ഫഹദ് ഫാസിലും നിവിന്‍ പോളിയും സിനിമയിലുണ്ടെന്നാണ് വാര്‍ത്ത. മമ്മൂട്ടിക്ക് വന്‍ ഹിറ്റ് സമ്മാനിച്ച സംവിധായകന്‍ അന്‍വര്‍ റഷീദാണ് ദില്‍ ചാഹ്താ ഹേയുടെ റിമേക്ക് നിര്‍മ്മിക്കുന്നത്. യുവതാരങ്ങളെ അണിനിരത്തി മലയാളത്തിലെത്തുന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. 2001 ല്‍ ബോളിവുഡിലിങ്ങിയ ചിത്രം മലയാളത്തിലും വന്‍വിജയമാവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ. മലയാളത്തിലെ മുന്ന് യുവനായകന്‍മാര്‍ക്കൊപ്പം മഞ്ജു നായികയാവുന്ന ചിത്രം ഏറെ വാര്‍ത്താ പ്രാധാന്യം നേടുമെന്നുറപ്പായിക്കഴിഞ്ഞു. തന്റെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് മഞ്ജുവാര്യര്‍ ഇതുവരെ ഔദ്യഗികമായി പ്രതികരിച്ചിട്ടില്ല.
0 Comments