മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ജിത്തു ജോസഫ് ചിത്രം ദൃശ്യം വന്‍ വിജയമായതിന്റെ ക്രെഡിറ്റ് പോകേണ്ടത് ആര്‍ക്കാണ്? തീര്‍ച്ചയായും നായകന്‍ മോഹന്‍ലാലിനും സംവിധായകനും നിര്‍മ്മാതാവിനുമായിരിക്കും ആ ക്രെഡിറ്റ് കൊടുക്കേണ്ടത്. എന്നാലിവിടെ ചിത്രത്തിന്റെ സംവിധായകനായ ജിത്തു ജോസഫ് ആ ക്രെഡിറ്റ് നല്‍കുന്നത് മമ്മൂക്കക്ക് ആണെന്നറിയുമ്പോള്‍ ആണ് നിങ്ങള്‍ ഞെട്ടുക.
ചിത്രത്തിന് വേണ്ടി നായകനാവാന്‍ ജിത്തു ആദ്യം ചെന്ന് കണ്ടിരുന്നത് മമ്മൂക്കയെ ആയിരുന്നുവത്രേ. കഥ വളരെയേറെ ഇഷ്ടപ്പെട്ട മമ്മൂട്ടി പക്ഷെ അടുത്ത 2 വര്‍ഷത്തേക്ക് തനിക്ക് ഡേറ്റ് കൊടുക്കുവാന്‍ കഴിയാത്തതിനാല്‍ മനസ്സില്ലാമനസ്സോടെ ജിത്തുവിനെമടക്കിയയക്കുകയായിരുന്നു. തനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഥകേട്ടതു കഴിഞ്ഞ് സിനിമ ഒരു ഷുവര്‍ ഹിറ്റ് ആയിരിക്കുമെന്നും മമ്മൂട്ടി ജിത്തു ജോസഫിനോട് പറഞ്ഞത്രെ. മമ്മൂട്ടി പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്‌തു.
ഈ ചിത്രത്തിലൂടെ ഒരു വ്യത്യസ്‌തമായ പരിഗണന ലഭിച്ച കലാഭവന്‍ ഷാജോണിനെ ചിത്രത്തിലേക്ക് ശുപാര്‍ശ ചെയ്‌തത് മമ്മൂട്ടിയായിരുന്നു. സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രം ഷാജോണ്‍ ചെയ്‌താല്‍ നന്നാകുമെന്ന് മമ്മൂട്ടി ജിത്തുവിനോട് പറഞ്ഞതിനെ തുടര്‍ന്നാണ് ഷാജോണ്‍ ഈ വേഷത്തില്‍ എത്തിയത്. അതുപോലെ ചിത്രത്തില്‍ അഭിനയിക്കണമെന്ന് മീനയോട് പറഞ്ഞതും മമ്മൂട്ടിയാണ്. നായികയായി നടി മീനയെ പരിഗണിക്കാന്‍ ജിത്തുവിനെ മമ്മൂട്ടി പ്രോത്സാഹിപ്പിച്ചു. മമ്മൂട്ടിയുടെ താര സെലെക്ഷന്‍ തീര്‍ത്തും ശരിയാവുന്ന വിധത്തിലായിരുന്നു അവരുടെ പെര്‍ഫോമന്‍സ് എന്ന് സംവിധായകന്‍ പറയുന്നു.
0 Comments