വിദ്യാര്‍ത്ഥിനിയെ തീ കൊളുത്തി കൊല്ലാന്‍ ഭര്‍ത്താവിന്റെ ശ്രമം. പാലക്കാട് ഒലവക്കോട് ആണ് സംഭവം. ബ്യൂട്ടീഷന്‍ കോഴ്‌സ് പഠിക്കുന്ന ഭാര്യ സരിതയെ ക്ലാസ് മുറിയിലെത്തിയാണ് ഭര്‍ത്താവ് ബാബുരാജ് പെട്രോള്‍ ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ചത്.
സരിത നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ ബാബൂരാജ് മലമ്ബുഴ സ്റ്റേഷനില്‍ കീഴടങ്ങി. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
കുടുംബ പ്രശ്‌നമാണ് കൊലപാതക ശ്രമത്തിന് പിന്നെലെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. തുടര്‍ന്ന് ബാബു രാജ് പെട്രോള്‍ എടുത്ത് ക്ലാസ് മുറിയിലെത്തി യുവതിയുടെ ശരീത്തിലേക്ക് പെട്രോള്‍ ഒഴിക്കുകയായിരുന്നു. ലൈറ്റര്‍ കത്തിച്ചെങ്കിലും സരിത ഓടി പുറത്തേക്ക് ഇറങ്ങി.
ബാബുരാജിനെ നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ട് മലമ്ബുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. സരിത കോഴ്‌സ് പഠിക്കുന്നതില്‍ ബാബുവിനെ എതിര്‍പ്പുണ്ടായിരുന്നു. മത്സ്യതൊഴിലാളിയാണ് ബാബു രാജ്. ഇരുവരും നിയമപരമായി വിവാഹം വേര്‍പ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
Disclaimer: This story is auto-aggregated by a computer program and has not been created or edited by Keralampage. Publisher: Reporter Malayalam
0 Comments