ബാങ്കോക്ക്: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരങ്ങളായ സൈന നേവാളിനും എച്ച്.എസ് പ്രണോയിക്കും കോവിഡ്. തായ്ലന്ഡ് ഓപ്പണിന് മുന്‍പായി നടത്തിയ പരിശോധനയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ഇരുവര്‍ക്കും ടൂര്‍ണമെന്റ് നഷ്ടമാകും.
ഇരുവരോടും 10 ദിവസത്തേക്ക് ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയാന്‍ ടൂര്‍ണമെന്റ് സംഘാടകര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള മൂന്നാം ഘട്ട പരിശോധനയിലാണ് താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സൈനയുടെ ആദ്യ റൗണ്ട് എതിരാളിയായ കിസോണ സെല്വാദുറൈയ്ക്ക് രണ്ടാം റൗണ്ടിലേക്ക് വാക്ക്ഓവര്‍ ലഭിച്ചു.
Disclaimer: This story is auto-aggregated by a computer program and has not been created or edited by Keralampage. Publisher: Marunadan Malayali
0 Comments