ചെന്നൈ: വിജയ് ചിത്രം മാസ്റ്ററിന്റെ ക്ലൈമാക്‌സ് ചോര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 400 വ്യാജ സൈറ്റുകള്‍ നിരോധിച്ച് മദ്രാസ് ഹൈക്കോടതി.
വെബ്സൈറ്റുകളുടെ സേവനം റദ്ദാക്കാന്‍ ടെലികോം സേവന ദാതാക്കളായ എയര്‍ടെല്‍, ജിയോ, വൊഡഫോണ്‍, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
അതോടൊപ്പം സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിലെ രംഗങ്ങള്‍ പ്രചരിപ്പിക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദേശം നല്‍കി. സിനിമയുടെ പ്രധാന ഭാഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നാളെയാണ് ചിത്രം റിലീസ് ചെയ്യുന്നത്
Disclaimer: This story is auto-aggregated by a computer program and has not been created or edited by keralampage. Publisher: Sathyam Online
0 Comments