കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. കാര്‍ഷിക നിയമം കോര്‍പറേറ്റുകളെ സഹായിക്കുന്നതാണ്. കാര്‍ഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി ഉണ്ടാക്കും. താങ്ങുവില സമ്ബ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്നും നയപ്രഖ്യാപന പ്രസംഗം.
ഏറെ വെല്ലുവിളികള്‍ നേരിട്ട സര്‍ക്കാരായിരുന്നു ഇതെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നടപടികളെ എടുത്ത് പറഞ്ഞു പറയുകയും ലോക് ഡൗണ്‍ കാലത്ത് ആരെയും പട്ടിണിക്കിടാതെ സര്‍ക്കാര്‍ ശ്രദ്ധിച്ചുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി തദ്ദേശതെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്ബത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ചുവാങ്ങാനും സര്‍ക്കാരിന് കഴിഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ സര്‍ക്കാരിന്റെ പതാക വാഹക പദ്ധതി തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും കേന്ദ്രത്തിനെതിരായ ഭാഗവും ഗവര്‍ണര്‍ സഭയില്‍ വായിച്ചു. കേന്ദ്ര നീക്കം അഭിമാന പദ്ധതികളുടെ മുന്നോട്ടുപോക്കിന് വിഖാതമായെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.
അതേ സമയം സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് അടക്കമുള്ള വിഷയങ്ങള്‍, സ്പീക്കര്‍ക്കെതിരായ ആക്ഷേപങ്ങള്‍, ഒപ്പം വാളയാര്‍ അടക്കമുള്ള വിഷയങ്ങളും ഉന്നയിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പ്രതിഷേധിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പടെ ആക്ഷേപം നിലനില്‍ക്കെ പ്രതിപക്ഷം അവിശ്വാസ നേട്ടിസ് നല്‍കിയ സാഹചര്യത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ കസേര ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്പീക്കര്‍ നിയമസഭയുടെ പരിശുദ്ധി കളങ്കപ്പെടുത്തിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


0 Comments