നെയ്യാറ്റിൻകര ലക്ഷം വീട് കോളനിയിലെ വസന്ത നാട്ടുകാർക്ക് മുൻപിൽ വില്ലത്തിയായി മാറുന്നത് പല രീതിയിലാണ്. കോളനിയിലെ മൂന്നാല് പ്ലോട്ടുകൾ കയ്യേറി.
ഇഷ്ട ഭൂമി കൈക്കലാക്കാൻ ശ്രമിക്കുമ്പോൾ ഇടയുന്നവരെ കള്ളക്കേസിൽ കുടുക്കിയും ഗുണ്ടായിസം പുറത്തെടുക്കും. സ്ത്രീകളെ ചാരായ കേസിൽ കുടുക്കുന്നതുപോലും തന്ത്രപരമായ നീക്കത്തിലൂടെയായിരുന്നു.
വസന്തയുടെ ആഢംബര വീട്ടിൽ ക്യാമറകൾ സ്ഥാപിച്ച ദിവസം മുതൽ കോളനിയിലെ സ്ത്രീകൾക്ക് വീട്ടിലെ കുളിമുറികളിൽ പോലും മാന്യമായി കുളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു.
വസന്തയുടെ ക്യാമറ ലക്‌ഷ്യം കോളനിയിലെ കുളിമുറി സീനുകൾ പകർത്താനായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കോളനിയിലെ കുളിമുറികളിൽ തുണി വലിച്ച് കെട്ടിയും പേപ്പർ കൊണ്ട് മറച്ചുമാണ് സ്വന്തം വീടുകളിൽ കുളിക്കാറുള്ളതെന്നും നാട്ടുകാർ വ്യക്തമാക്കുകയാണ്.
അക്ഷരാർത്ഥത്തിൽ കോളനിയിലെ അന്തേവാസികൾക്ക് മുൻപിൽ നികൃഷ്ടമായ ഒരു ജീവിയായി വസന്ത മാറുമ്പോൾ നാട്ടുകാർക്ക് പോലും ഭയമാണ്. സ്വന്തം ഭർത്താവിനെ പോലും വർഷങ്ങൾക്ക് മുൻപ് ഇടിച്ച് കൊല്ലാനും ശ്രമപ്പെടുത്തിയതായി നാട്ടുകാർ വെളിപ്പെടുത്തുകയാണ്.
അതേസമയം ജപ്തി നടപടികള്‍ക്കിടെ വെണ്‍പകലിനു സമീപം പോങ്ങില്‍ ലക്ഷം വീട് കോളനിയില്‍ പൊള്ളലേറ്റു രാജന്‍ ഭാര്യ അമ്പിളി എന്നിവര്‍ മരിച്ചതില്‍ അയല്‍ക്കാരി വസന്തയക്കെതിരെ നടപടി ഉണ്ടാകും.
രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി പോങ്ങില്‍ നെട്ടത്തോട്ടം ലക്ഷം വീട്ടില്‍ വസന്തയ്ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശം ഇല്ലെന്ന് റവന്യു വകുപ്പ് കണ്ടെത്തി. അന്വേഷണം നടത്തിയ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ അജയകുമാര്‍ കലക്ടര്‍ നവ്‌ജ്യോത് ഖോസയക്ക് റിപ്പോര്‍ട്ട് നല്‍കി.
സംഭവത്തിലെ പൊലീസ് വീഴ്ചയെക്കുറിച്ച് റൂറല്‍ എസ്പി ബി.അശോകന്‍ ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും റിപ്പോര്‍ട്ടും കൈമാറും. പൊലീസിനു സംഭവിച്ച വീഴ്ചയെ തുടര്‍ന്നാണു ദമ്പതികള്‍ മരിക്കാനിടയായതെന്നാണു നിഗമനം. ജപ്തി നടപടിക്കായി എത്തിയ ഉദ്യോഗസ്ഥര്‍ വിഷയം കൈകാര്യം ചെയ്തതില്‍ ഗുരുതര വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. വസന്ത മൂന്നു പേരുടെ സ്ഥലമാണ്.
സ്വന്തമാക്കിയത്. ലക്ഷം വീട് പദ്ധതിയില്‍ കിട്ടുന്ന സ്ഥലം മറ്റുള്ളവര്‍ക്ക് മറിച്ചു വില്‍ക്കുന്നത് നിയമവിരുദ്ധമാണ്.
ആദ്യം കൈവശപ്പെടുത്തിയ 8 സെന്റ് സ്ഥലം മതില്‍ കെട്ടി തിരിച്ച് വലിയ വീടും വെച്ചു. ഒപ്പമുള്ള നാലു സെന്റ് വളച്ചെടുത്തു പൂന്തോട്ടം ആക്കി. അതിനെല്ലാം ഒത്താശ കൊടുത്ത ഉദ്യോഗസ്ഥരും പ്രതിക്കൂട്ടിലാകും.
കോണ്‍ഗ്രസ് പ്രവര്‍ത്തകയായ വസന്തയക്ക് പോലീസിലും റവന്യൂ ഉദ്യോഗസ്ഥരിലും വന്‍ സ്വാധീനം ഉണ്ടായതിനെക്കുറിച്ച റിപ്പോര്‍ട്ടുകളില്‍ സൂചനയുണ്ട്. വസന്തയെ സഹായിക്കാന്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലര്‍ ഉണ്ടായിരുന്നു. ലക്ഷംവീട് കോളനിയില്‍ താമസിച്ചിരുന്ന സുഗന്ധി എന്ന സ്ത്രീയില്‍ നിന്നാണു രാജന്‍ താമസിച്ചിരുന്ന 4 സെന്റ് ഉള്‍പ്പെടെ 12 സെന്റ് ഭൂമി വസന്ത വാങ്ങിയത്.
2007 ല്‍ ആയിരുന്നു ഭൂമി കൈമാറ്റമെന്നു രേഖകള്‍ വ്യക്തമാക്കുന്നു. നേരത്തെ കോളനിയില്‍ താമസിച്ചിരുന്ന സുകുമാരന്‍ നായരില്‍ നിന്ന് 2005 ലാണ് സുഗന്ധി ഈ ഭൂമി വാങ്ങിയത്.
വിലയാധാരം വാങ്ങിയെങ്കിലും വസന്തയ്ക്കു പട്ടയം ലഭിച്ചിട്ടില്ല. വാസന്തി സ്വന്തമെന്ന അവകാശപ്പെട്ട് കോടതിയില്‍ നിന്ന് അനുകൂല വിധി നേടിയത് കള്ളരേഖകള്‍ ചമച്ചാണ് എന്നാണ് വ്യക്തമാകുന്നത്. വസന്തയുടെ കയ്യേറ്റങ്ങള്‍ക്കെതിരെ രാജന്‍ പരാതി നല്‍കി. ജില്ലാ കളക്ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ രാജന്‍ നേരിട്ടെത്തി രേഖകള്‍ നിരത്തി പരാതി നല്‍കി.
തഹല്‍സീദാര്‍ അന്വേഷണം നടത്തുകയും വസന്ത സ്ഥലം സ്വന്തമാക്കിയത് നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. എന്നാല്‍ വസന്തയുടെ സ്വാധീനം മൂലം തുടര്‍ നടപടി ഉണ്ടായില്ല. ഇതിന്റെ പ്രതിഷേധം എന്ന നിലയിലാണ് രാജന്‍ സ്ഥലം കയ്യേറിയത്. നിയമപരമായി രാജനെ ഇറക്കിവിടാന്‍ കഴിയില്ലന്നു വന്നപ്പോള്‍ വിവിധ രീതിയില്‍ ദ്രോഹിക്കാനാണ് വസന്ത ശ്രമിച്ചത്.
ആശാരി പണി ചെയ്യുന്ന രാജന്‍ ചില ജോലികള്‍ വീട്ടിലിരുന്ന് ചെയ്യുമായിരുന്നു. വൈദ്യുതി കണക്ഷന്‍ വീടിന്റെ പേരില്‍ എടുത്തിട്ട് ബിസിനസ്സ് നടത്തുന്നു എന്നായിരുന്നു പരാതി. വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ എത്തി സത്യം ബോധ്യപ്പെട്ടപ്പോള്‍ നടപടി അവസാനിപ്പിച്ചു.
വസന്ത മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പരാതി നല്‍കി. തുടര്‍ന്ന് വൈദ്യൂതി ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഫീസ് ഊരുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതിനിടയില്‍ തന്റെ സ്ഥലം കയ്യേറി എന്നു പറഞ്ഞ് വസന്ത കോടതിയെ സമീപിച്ചു. കേസിലൊന്നും ശ്രദ്ധ രാജന്‍ കൊടുക്കാതിരുന്നതിനാല്‍ വസന്തയ്ക്ക് അനുകൂല വിധിയുണ്ടായി.
ഭൂമി വസന്തയുടേത് അല്ലെന്ന് തെളിയിക്കുന്ന താലൂക്ക് ഓഫിസില്‍ നിന്നു രാജനു ലഭിച്ച വിവരാവകാശ രേഖ നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിക്കാനായില്ലെന്നു രാജന്റെ മക്കളായ രാഹുലും രഞ്ജിത്തും പറയുന്നു.
കോടതിയില്‍ കേസ് പരിഗണിച്ചപ്പോള്‍ തങ്ങളുടെ അഭിഭാഷകന്‍ വിവരം യഥാസമയം അറിയിച്ചില്ല. കേസിന്റെ കാര്യം അറിഞ്ഞപ്പോഴേക്കും ജപ്തി നടപടികള്‍ക്കു കോടതി വിധിയുമായി. തുടര്‍ന്നാണു ഹൈക്കോടതിയെ സമീപിക്കുന്നത്. അവിടെ നിന്നു വിധി വരുന്നതിനു മുന്‍പേ എല്ലാം കൈവിട്ടുപോയതും.


0 Comments