Ticker

6/recent/ticker-posts

മോഷണം ക്യാമറയില്‍ കുടുങ്ങി; നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച്‌ മോഷ്ടാവ് മുങ്ങി; ചങ്ങരംകുളത്തില്‍ നിന്നും ഒരു വ്യത്യസ്തനായ കള്ളന്‍


 ചങ്ങരംകുളം: ബൈക്ക് മോഷ്ടിക്കുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ കുടുങ്ങി നാടറിഞ്ഞതോടെ ബൈക്ക് തിരിച്ചെത്തിച്ച്‌ മോഷ്ടാവ് മുങ്ങി. ചങ്ങരംകുളത്താണ് ഈ വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. മോഷണം പോയ ബൈക്കാണ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അജ്ഞാതനായ കള്ളന്‍ തിരിച്ചെത്തിച്ച്‌ മുങ്ങുകയായിരുന്ു. ചങ്ങരംകുളം ചിയ്യാനൂരിലാണ് സംഭവം.

പിന്നീട് വര്‍ക്ക്‌ഷോപ്പ് ഉടമ പുറത്തുപോയി കുറച്ചുകഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ വര്‍ക്ക് ഷോപ്പില്‍ ബൈക്ക് കാണാനില്ല. സമീപത്തെ സ്ഥാപനത്തില്‍നിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യം സഹിതം ബൈക്ക് ഉടമയും വര്‍ക്ക് ഷോപ്പ് ഉടമയും ചങ്ങരംകുളം പൊലീസിന് പരാതി നല്‍കി.

സംഭവദൃശ്യം നവമാധ്യമങ്ങള്‍ വഴി പ്രചരിച്ചതോടെ മോഷ്ടാവ് വ്യാഴാഴ്ച രാവിലെ ബൈക്ക് എത്തിച്ച്‌ സമീപത്തെ മരുന്നുകടയില്‍ താക്കോല്‍ ഏല്‍പിച്ച്‌ ഉടമ വന്ന് വാങ്ങുമെന്ന് പറഞ്ഞ് കടന്നുകളയുകയായിരുന്നു.പിന്നീട് ചിറവല്ലൂരില്‍നിന്ന് വര്‍ക്ക് ഷോപ്പ് ഉടമയ്ക്ക് വിളിച്ച്‌ ബൈക്ക് തിരിച്ചേല്പിച്ചിട്ടുണ്ടെന്നും അബദ്ധം പറ്റിയതാണെന്നും പറഞ്ഞു.

ഇയാള്‍ വാടകയ്ക്ക് വിളിച്ച ഓട്ടോ ഡ്രൈവറുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് വര്‍ക്ക് ഷോപ്പ് ഉടമയ്ക്ക് കോള്‍ ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ മനസ്സിലായി. മോഷ്ടാവിനെ തിരിച്ചറിഞ്ഞില്ലെങ്കിലും നഷ്ടപ്പെട്ട ബൈക്ക് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് വര്‍ക്ക് ഷോപ്പ് ഉടമയും ബൈക്ക് ഉടമയും.

Stories you may Like

Keralampage 

Disclaimer: This story is auto-aggregated by a computer program and has not been created or edited by keralampage . Publisher: Marunadan Malayali

Post a Comment

0 Comments