Ticker

6/recent/ticker-posts

സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങി; എറണാകുളത്ത് രണ്ട് കുട്ടികളെ കാണാതായി


കൊച്ചി: സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയ രണ്ടു കുട്ടികളെ കാണാതായി. എറണാകുളം പുക്കാട്ടുപടിയില്‍ മലയിടംതുരുത്ത് സ്വദേശികളായ മുഹമ്മദ് റിഹാന്‍ (14), മുഹമ്മദ് നസീഫ് (11) എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ടു മുതല്‍ കാണാതായത്. സഹോദരിമാരുടെ മക്കളാണ് ഇവര്‍.

വൈകീട്ട് നാല് മണിയോടെയാണ് കുട്ടികള്‍ സൈക്കിളുമായി വീട്ടില്‍ നിന്നിറങ്ങിയതെന്ന് പൊലീസ് പറയുന്നു. ഏറെ വൈകിയിട്ടും കുട്ടികള്‍ തിരിച്ചെത്തിയില്ല. ഇതേത്തുടര്‍ന്ന് പത്തരയോടെ മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇരുവരും സൈക്കിളില്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

വീട്ടില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായതായി അറിവില്ലെന്നും ഇന്ന് രാവിലെ കുട്ടികളെ ഇടപ്പള്ളി- പാലാരിവട്ടം ഭാഗത്ത് കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.


Disclaimer: This story is auto-aggregated by a computer program and has not been created or edited by Keralampage. Publisher: Realnewskerala

 

Post a Comment

0 Comments