Ticker

6/recent/ticker-posts

യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ കുടുംബം


 കൊല്ലം: പുത്തൂരില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ യുവതിയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുന്നു. ഭര്‍തൃവീട്ടിലെ പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. പുല്ലാമല സ്വദേശിനിയായ ജിനു ജോണിന്റെ മരണത്തിനു പിന്നില്‍ ഭര്‍തൃവീട്ടുകാരുടെ പീഡനം ആണെന്ന് ആരോപിച്ചു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. കഴിഞ്ഞ മാസം ഇരുപത്തിയൊന്നാം തീയതിയാണ് ജിനു ജോണ്‍ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചികില്‍സയ്ക്കായി ആദ്യം കൊട്ടരക്കര താലൂക്ക് ആശുപത്രയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്കും മാറ്റി. തുടര്‍ന്ന് മുപ്പതാം തീയതി മരണം സംഭവിക്കുകയായിരുന്നു ഉണ്ടായത്. 

സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും ജിനുവിനെ നിരന്തരം മര്‍ദിക്കുമായിരുന്നു എന്നാണ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കൊട്ടാരക്കര പൊലീസ് അറിയിച്ചു. ജിനു ജോണിന് ഏഴും നാലും വയസുള്ള രണ്ടു കുട്ടികളുണ്ട്.

Post a Comment

0 Comments