ബെംഗളുരു: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ കരച്ചില്‍ കേട്ട് എത്തിയ അയല്‍വാസികള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് ചലനമറ്റ് കിടക്കുന്ന അമ്മയേയും മകളേയുമാണ്. ബെംഗളുരുവില്‍ ഇന്നലെയാണ് 25 വയസ്സുള്ള യുവതിയും 45 കാരിയായ അമ്മയും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടത്.
രമാദേവി(25), ലക്ഷ്മി ദേവി(45) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച പുലര്‍ച്ചെ ഇവരുടെ വീട്ടില്‍ നിന്നും രമാദേവിയുടെ കുഞ്ഞിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ വീട്ടിലെത്തി അന്വേഷിച്ചത്. തുടര്‍ന്ന് പൊലീസിനെ അയല്‍വാസികള്‍ വിവരമറിയിച്ചു.
രമാദേവിയുടെ ലിവ് ഇന്‍ പാര്‍ട്നറായ മലയ് കുമാറിനെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശിയാണ് മലയ് കുമാര്‍.
2018 ലാണ് ഇയാള്‍ ബെംഗളുരുവില്‍ എത്തിയത്. സ്ഥലത്തുള്ള അപാര്‍ട്മെന്റില്‍ പ്ലംബിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു മലയ് കുമാര്‍.
The post കാമുകിയേയും അമ്മയെയും കഴുത്തറുത്ത് കൊന്ന് യുവാവ് first appeared on MalayalamExpressOnline.
Disclaimer: This story is auto-aggregated by a computer program and has not been created or edited by keralampage. Publisher: Malayalam Express Online


0 Comments