Ticker

6/recent/ticker-posts

പശു ശാസ്ത്രത്തില്‍ ഓണ്‍ലൈന്‍ പരീക്ഷ; സിലബസ് പുറത്തുവിട്ട് രാഷ്ട്രീയ കാമധേനു ആയോഗ്


 കേന്ദ്ര സര്‍ക്കാര്‍ പശു ശാസ്ത്രത്തില്‍ നടത്തുന ഓണ്‍ലൈന്‍ പരീക്ഷക്കുള്ള സിലബസ് പുറത്തുവിട്ട് രാഷ്ട്രീയ കാമധേനു ആയോഗ്. തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് കാമധേനു ആയോഗ് പരീക്ഷയ്ക്ക് പഠിക്കേണ്ടത് എന്തൊക്കെ വിവരങ്ങളാണെന്ന് അറിയിച്ചത്. സൈറ്റ് സന്ദര്‍ശിച്ച്‌ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സിലബസിന്‍്റെ പിഡിഎഫ് രജിസ്റ്റര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

നാടന്‍ പശുവും ജഴ്സിപ്പശുവും തമ്മിലുള്ള വ്യത്യാസങ്ങളാണ് പ്രധാനമായും സിലബസില്‍ വരുന്നത്. 54 പേജുകളിലായി 38 പോയിന്‍്റുകളാണ് സിലബസില്‍ എണ്ണിപ്പറയുന്നത്. നാടന്‍ പശുവിനെക്കാള്‍ കൂടുതല്‍ പാല് ജഴ്സിപ്പശു നല്‍കുമെങ്കിലും ആ പാലിന് ഗുണം കുറവായിരിക്കുമെന്ന് സിലബസില്‍ പറയുന്നു. 

ചാണകത്തെപ്പറ്റി പരാമര്‍ശിക്കുന്ന ഇടത്ത് ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ ചാണകം വഹിച്ച പങ്കിനെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. 1984ലെ വിഷവാതക ദുരന്തത്തില്‍ 20,000 ല്‍ കൂടുതല്‍ ആള്‍ക്കാര്‍ മരണപ്പെട്ടു. എന്നാല്‍, ചാണകം മെഴുകിയ വീടുകളില്‍ താമസിച്ചിരുന്നവരെ വിഷവാതകം ബാധിച്ചില്ല എന്നാണ് സിലബസിലെ അവകാശവാദം. ആഫ്രിക്കക്കാര്‍ പതിനായിരക്കണക്കിനു വര്‍ഷത്തോളം ചാണകം വിറകായി ഉപയോഗിച്ചിരുന്നു എന്നും സിലബസ് അവകാശപ്പെടുന്നു.


Disclaimer: This story is auto-aggregated by a computer program and has not been created or edited by Keralampage. Publisher: Malayalam Express Online

Post a Comment

0 Comments