തിരുവനന്തപുരം നാവായിക്കുളത്ത് കൊല്ലപ്പെട്ട അല്‍ത്താഫിന്‍റേയും അന്‍ഷാദിന്‍റേയും ആത്മഹത്യ ചെയ്ത ഷഫീറിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചു. ഷഫീറിന്‍റെ സ്വദേശമായ നെടുമങ്ങാട് ആനാട് ജമാഅത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. കഴിഞ്ഞ ദിവസമാണ് മൂത്തമകനെ കഴുത്തറത്തും, ഇളയമകനെ കുളത്തിലിട്ടും കൊന്നശേഷം സഫീര്‍ ആത്മഹത്യ ചെയ്തത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയ മൃതദേഹം സഫീറിന്‍റെ ഭാര്യയുടെ വീട്ടിലെത്തിച്ചശേഷമാണ് ചുള്ളിമാനൂരിലേക്ക് കൊണ്ടുപോയത്.
0 Comments