2050ഓടെ ഇന്ത്യയില്‍ 319 മില്യണ്‍ പ്രായംചെന്നവര്‍ ഉണ്ടാകുമെന്ന് ലോംഗിറ്റ്യൂഡിനല്‍ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ(ലസി). 2011ലെ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ നോക്കുകയാണെങ്കില്‍ മൂന്നിരട്ടി വര്‍ധനവാണ് ഇത്. 2011ലെ സെന്‍സസില്‍ അറുപത് വയസ്സിന് മകളിലുള്ളവര്‍ 8.6ശതമാനമാണ്. അതായത്, നൂറ്റിമൂന്ന് ദശലക്ഷം ആളുകള്‍. ഓരോവര്‍ഷവും മൂന്ന് ശതമാനം വീതം വളര്‍ച്ച കൂടുമെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ഹാര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തും, ഐകരാഷ്ട്ര സഭയുടെ പോപുലേഷന്‍ ഫണ്ടുമായി ചേര്‍ന്ന് മുംബൈ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷന്‍ സ്റ്റഡീസ് ആണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ദേശീയതലത്തിലും സംസ്ഥാന തലത്തിലും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ഈ പഠനം സഹായകമാകുമെന്നാണ് മന്ത്രാലായം വിശദീകരിക്കുന്നത്.
പ്രായം ചെന്നവരുടെ ആരോഗ്യ സാമ്ബത്തിക ക്ഷേമത്തിനാവശ്യമായ പദ്ധതികളും പരിപാടികളും രൂപീകരിക്കന്‍ ലക്ഷ്യം വെച്ച് നടത്തിയ ഇന്ത്യയിലെ ആദ്യത്തെയും, ലോകത്തെ ഏറ്റവും വലുതുമായ സര്‍വേയാണ് ലോംഗിറ്റ്യൂഡിനല്‍ ഏജിംഗ് സ്റ്റഡി ഓഫ് ഇന്ത്യ (ലസി). ലിസിയുടെ അടിസ്ഥാനത്തില്‍ രൂപം കൊള്ളുന്ന വ്യത്യസ്ത പദ്ധതികളും നയങ്ങളും രാജ്യത്തെ പ്രായം ചെന്നവരുടെ, പ്രത്യേകിച്ച് ചൂഷണങ്ങള്‍ നേരിടുന്ന പ്രായം ചെന്ന ആളുകളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.


0 Comments