Ticker

6/recent/ticker-posts

ജാക്ക് മായെ കാണ്‍മാനില്ല; ചൈന ആ കടുംകൈ ചെയ്‌തോ? ഷി ചിന്‍ പിങ്ങിനെ വിമര്‍ശിച്ചത് വിനയായി; ചൈനീസ് സര്‍ക്കാര്‍ തടവറയിലാക്കിയോ എന്ന് സംശയം; ആലിബാബയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കടിഞ്ഞാണ്‍; 1100 കോടി ഡോളറോളമാണ് നഷ്ടമായത്


 ചൈനീസ് ശതകോടീശ്വരനും ആലിബാബയുടെ സ്ഥാപകനുമായ ജാക്ക് മായെ കാണ്‍മാനില്ല. ഇത്തരത്തിലൊരു വാര്‍ത്ത ലോകം മുഴുവന്‍ പരക്കുകയാണ്. പൊതുയിടങ്ങളില്‍നിന്ന് അദ്ദേഹം 'അപ്രത്യക്ഷ'മായിട്ട് രണ്ടു മാസം പിന്നിടുകയാണ്. ഇതോടെയാണ് അഭ്യൂഹങ്ങള്‍ ശക്തമായത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായുള്ള അഭിപ്രായഭിന്നത പുറത്തുവന്നതിനു ശേഷം ജാക്ക് മാ പൊതുവേദികളില്‍ വന്നിട്ടില്ല.

അദ്ദേഹം നടത്തുന്ന ടാലന്റ് ഷോയായ 'ആഫ്രിക്കാസ് ബിസിനസ് ഹീറോസ്'ന്റെ ഫൈനല്‍ എപ്പിസോഡില്‍ ജഡ്ജായി ജാക്ക് മാ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാനനിമിഷം പിന്മാറി. ഷോയുടെ വെബ്‌സൈറ്റില്‍നിന്ന് ജാക്കിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ നീക്കംചെയ്തതായും യുകെയിലെ 'ദ് ടെലിഗ്രാഫ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ അദ്ദേഹം ചൈനീസ് സര്‍ക്കാര്‍ തടവറയിലാക്കിയോ എന്ന സംശയവും ശക്തമാകുകയാണ്.

ഒക്ടോബറില്‍ ഷാങ്ഹായ്യില്‍ നടന്ന പരിപാടിയിലാണ് ജാക്ക് മാ ചൈനീസ് സര്‍ക്കാരിനെയും പ്രസിഡന്റ് ഷി ചിന്‍പിങ്ങിനെയും വിമര്‍ശിച്ച് പ്രസംഗിച്ചത്. രാജ്യത്തെ സാമ്പത്തിക നിയന്ത്രണങ്ങള്‍ സാങ്കേതിക മുന്നേറ്റത്തിന് തടസം സൃഷ്ടിക്കുന്നതായി ഒക്ടോബര്‍ 24 ന് നടത്തിയ പ്രസംഗത്തില്‍ ജാക് മാ വിമര്‍ശിച്ചിരുന്നു. ചൈനയുടെ സാമ്പത്തിക പ്രശ്‌നങ്ങളെ പുതിയ മാറ്റങ്ങളിലൂടെ പരിഹരിക്കാനാണ് തന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.ഇതു ചൈനീസ് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിരുന്നു.

പ്രസംഗം വായിച്ച ഷീ ജിന്‍പിങും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും ഇതില്‍ ആശ്ചര്യപ്പെട്ടതായാണ് വാര്‍ത്ത പുറത്തുവന്നത്. ഉപഭോക്താക്കളുടെയും നിക്ഷേപകരുടെയും സാമ്പത്തിക താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഷീ ജിന്‍പിങിന്റെ തന്നെ വ്യക്തിപരമായ തീരുമാനത്തോടെ ചൈനീസ് അധികൃതര്‍ ആന്റ്റ് ഗ്രൂപ്പിന്റെ മൂലധന സമാഹരണം തടഞ്ഞത്.

ഇതോടെ ആലിബാബയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ കടിഞ്ഞാണ്‍ ഇടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നവംബറില്‍ ജാക്ക് മായുടെ ഫിനാന്‍ഷ്യല്‍ ടെക്ക് കമ്പനിയായ ആന്റ് ഗ്രൂപ്പിന് വാഗ്ദാനം ചെയ്യപ്പെട്ട പൊതുനിക്ഷേപം ഷി ചിന്‍പിങ് നേരിട്ട് ഇടപെട്ട് തടഞ്ഞിരുന്നു. കമ്പനിയില്‍ സര്‍ക്കാരിന്റെ സൂക്ഷമപരിശോധന നടക്കുന്നതിനാല്‍ ജാക്കിനോട് ചൈനയില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടതായും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തേക്കാള്‍ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈന അതിരുകടന്ന് ഭയക്കാന്‍ തുടങ്ങിയിരുന്നു. ജാക് മായ്ക്കെതിരായ അന്വേഷണം ചൈനീസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇതിന്റെ ഭാഗമായിയാണ്. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒക്ടോബറിനുശേഷം വന്‍ഇടിവുണ്ടായി. അദ്ദേഹത്തിന്റെ ആസ്തിയില്‍ 1100 കോടി ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു.

56-കാരനായ മുന്‍ ഇംഗ്ലീഷ് അധ്യാപകന്റെ വളര്‍ച്ച ചൈനയുടെ ഇന്റര്‍നെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയില്‍ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യണ്‍ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ വന്‍കുതിപ്പുണ്ടായെങ്കിലും സര്‍ക്കാര്‍ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍ ചൈനയിലെ ടെക് ഭീമന്മാര്‍ക്ക് വിപണിമൂല്യത്തില്‍ നുറുകണക്കിന് ബില്യണ്‍ ഡോളറുകള്‍ നഷ്ടമായി.

പോണി മായുടെ ടെന്‍സെന്റ് ഹോള്‍ഡിങ്‌സിന്റെ മൂല്യം നവംബര്‍ ആദ്യത്തെ നിലവാരത്തില്‍നിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതില്‍നിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുനോക്കിയാല്‍ ആലിബാബയുടെ അമേരിക്കന്‍ ഡെപ്പോസിറ്റരി റസീറ്റുകളില്‍ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിര്‍ദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാര്‍ക്കുമേല്‍ കരിനിഴല്‍വീഴ്ത്തിക്കഴിഞ്ഞു.


Post a Comment

0 Comments