തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ദമ്പതിമാരിൽ ഭാര്യയും മരിച്ചു.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് നെയ്യാറ്റിൻകര പോങ്ങിൽ സ്വദേശി അമ്പിളി (40) മരിച്ചത്. അമ്പിളിയുടെ ഭർത്താവ് രാജൻ (47) നേരത്തേ മരിച്ചിരുന്നു.
കോടതി വിധി പ്രകാരം ഭൂമി ഒഴിപ്പിക്കൽ നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്കു മുന്നിൽ വച്ചാണ് ഇരുവരും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)


0 Comments