Ticker

6/recent/ticker-posts

ഭൂമിയുടെ പട്ടയം തന്റെ പേരിലെന്ന് വസന്ത, പുറ‍മ്പോക്കെന്ന് നാട്ടുകാർ


 ലക്ഷംവീട് കോളനിയിൽ രാജനും കുടുംബവും ഒന്നര വർഷമായി താമസിക്കുന്ന ഭൂമി തന്റേ‍താണെന്ന് സമീപവാസി വസന്ത ഒരു വർഷം മുൻപ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിൽ ഹർജി നൽകിയിരുന്നു. 

വസ്തു ഒഴിയാൻ 6 മാസം മുൻപു കോടതി ഉത്തരവിട്ടു. 2 മാസം മുൻപ് ഒഴിപ്പിക്കാൻ അധികൃതർ എത്തിയെങ്കിലും രാജന്റെയും കുടുംബത്തിന്റെയും പ്രതിഷേധത്തെ തുടർന്നു പിന്മാറി. പിന്നീടു കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായത്തോടെ വീട് ഒഴിപ്പിക്കാൻ കോടതി വീണ്ടും ഉത്തരവിട്ടു. തുടർന്നാണ് 22 നു പൊലീസും കോടതി അധികൃതരും രാജൻ താമസിക്കുന്ന സ്ഥലത്ത് എത്തിയത്.

വില‍യ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നുംസമീപവാസി വസന്ത അവകാശപ്പെടുന്നു. എന്നാൽ, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരിൽ വേറെ ഭൂമി ഇല്ലെന്നും ബന്ധുക്കളും നാട്ടുകാരും പറഞ്ഞു.

∙ ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണു സ്വീകരിച്ചത്‌. വസ്തു വിട്ടുകൊടുക്കാൻ മക്കൾ പറയുന്നു. തൽക്കാലം വിട്ടുകൊടുക്കില്ല. നിയമത്തിനു മുന്നിൽ മുട്ടുകുത്തിച്ച ശേഷം അതേക്കുറിച്ച്‌ ആലോചിക്കാം.

-പരാതിക്കാരി വസന്ത

Post a Comment

0 Comments