ആലപ്പുഴയിലെ പ്രതിഷേധപ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടി പ്രവര്‍ത്തകരോട് സിപിഎം വിശദീകരണം തേടി. പ്രകടനത്തില്‍ പങ്കെടുത്തതായി ബോധ്യപ്പെട്ട മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരും 16 അംഗങ്ങളും ഇന്നുതന്നെ വിശദീകരണം നല്‍കാനാണ് ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം. മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനം. പാര്‍ട്ടി തീരുമാനത്തിനെതിരെ നാടകീയമായി പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് ആഭ്യന്തര അന്വേഷണവും നടന്നേക്കും. യോഗ്യതയുളള ആളെ ഏകകണ്ഠമായാണ് നഗരസഭ അധ്യക്ഷയായി തിരഞ്ഞെടുത്തതെന്നും സ്ഥാനമാണ് വലുത് എന്ന് ആഗ്രഹിക്കുന്നവര്‍ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാകുമെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.


0 Comments