കൊടുങ്ങല്ലൂർ ∙ പ്രളയത്തിൽ മുങ്ങി താമസയോഗ്യമല്ലാതായ വീടു നന്നാക്കാൻ വേണ്ടി ഏറെ അലഞ്ഞ പാലിയംതുരുത്ത് വാലിപറമ്പിൽ സജേഷിന് ഒടുവിൽ ഭാഗ്യദേവതയുടെ കടാക്ഷം. സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറി ഒന്നാംസമ്മാനം 80 ലക്ഷം രൂപ കിട്ടിയതു സജേഷ് വാങ്ങിയ ടിക്കറ്റിന്.
കോട്ടപ്പുറത്ത് വെൽഡിങ് തൊഴിലാളിയാണ് സജേഷ്. അച്ഛനും അമ്മയും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. പ്രളയത്തിൽ വെള്ളം കയറി കുതിർന്ന വീട് ഏതുനിമിഷവും വീഴാവുന്ന അവസ്ഥയിലായിരുന്നു.അറ്റകുറ്റപ്പണിക്കു മാത്രമാണ് സഹായം ലഭിച്ചത്.
പുതുക്കിപ്പണിയാൻ സജേഷും പിതാവ് വാലിപറമ്പിൽ ബാലനും ഏറെ പരിശ്രമിച്ചു. രേഖകൾ ശരിയാക്കിയപ്പോൾ സഹായ പദ്ധതികളുടെ കാലാവധി കഴിഞ്ഞുവെന്നായിരുന്നു അറിയിപ്പ്. ക്രിസ്മസ് ദിനത്തിൽ രാവിലെ അഞ്ചങ്ങാടി ജംക്‌ഷനിൽ നിന്നാണു ടിക്കറ്റ് എടുത്തത്.


0 Comments