Ticker

6/recent/ticker-posts

5215 പേർക്കു കൂടി കോവിഡ്, യുകെയിൽനിന്നു വന്ന 32 പേർക്കും; 30 മരണം കൂടി


 തിരുവനന്തപുരം ∙ കേരളത്തില്‍ 5215 പേര്‍ക്ക് കോവിഡ്. അടുത്തിടെ യുകെയില്‍നിന്നു വന്ന 32 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂണെയിലേക്ക് അയച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.95. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 30 മരണങ്ങളാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ആകെ മരണം 3072. ചികിത്സയിലായിരുന്ന 5376 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

പോസിറ്റീവായവർ

എറണാകുളം 574
കോഴിക്കോട് 520
തൃശൂര്‍ 515
പത്തനംതിട്ട 512
കോട്ടയം 481
ആലപ്പുഴ 425
തിരുവനന്തപുരം 420
കൊല്ലം 402
മലപ്പുറം 388
കണ്ണൂര്‍ 302
പാലക്കാട് 225
ഇടുക്കി 190
വയനാട് 165
കാസര്‍കോട് 96

നെഗറ്റീവായവർ

തിരുവനന്തപുരം 333
കൊല്ലം 342
പത്തനംതിട്ട 421
ആലപ്പുഴ 516
കോട്ടയം 384
ഇടുക്കി 205
എറണാകുളം 513
തൃശൂര്‍ 590
പാലക്കാട് 229
മലപ്പുറം 547
കോഴിക്കോട് 714
വയനാട് 298
കണ്ണൂര്‍ 222
കാസർകോട് 62

65,202 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,92,480 പേര്‍ ഇതുവരെ കോവിഡില്‍നിന്നു മുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 122 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നു വന്നവരാണ്. 4621 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 405 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 528, കോഴിക്കോട് 474, തൃശൂര്‍ 501, പത്തനംതിട്ട 423, കോട്ടയം 459, ആലപ്പുഴ 412, തിരുവനന്തപുരം 296, കൊല്ലം 398, മലപ്പുറം 359, കണ്ണൂര്‍ 245, പാലക്കാട് 111, ഇടുക്കി 177, വയനാട് 154, കാസർകോട് 84 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

67 ആരോഗ്യ പ്രവര്‍ത്തകർക്കും രോഗം ബാധിച്ചു. പത്തനംതിട്ട 18, കണ്ണൂര്‍ 12, തൃശൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം 6, മലപ്പുറം 4, കോഴിക്കോട് 3, കൊല്ലം, പാലക്കാട്, വയനാട്, കാസർകോട് 2 വീതം, ഇടുക്കി 1. വിവിധ ജില്ലകളിലായി 2,46,285 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,34,053 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 12,232 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1375 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആലപ്പുഴ ജില്ലയിലെ മുളക്കുഴ (കണ്ടെയ്ൻമെന്റ് സോണ്‍ സബ് വാര്‍ഡ് 1) ആണ് പുതിയ ഹോട്സ്പോട്ട്. നാലു പ്രദേശങ്ങളെ ഒഴിവാക്കിയതോടെ ആകെ 458 ഹോട്സ്‌പോട്ടുകളാണുള്ളത്.

Post a Comment

0 Comments