Ticker

6/recent/ticker-posts

പ്രശസ്ത ചലചിത്രകാരന്‍ ബാലു മഹേന്ദ്ര അന്തരിച്ചു

ചെന്നൈ: പ്രശസ്ത ചലചിത്ര സംവിധായകനും ഛായാഗ്രാഹകനുമായ ബാലുമഹേന്ദ്ര (74) അന്തരിച്ചു. ചെന്നെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
1980 കളുടെ മധ്യത്തില്‍ മലയാളത്തിലിറങ്ങിയ ‘യാത്ര’ എന്ന ജനപ്രിയ ചിത്രം ബാലുമഹേന്ദ്രയാണ് സംവിധാനം ചെയ്തതാണ്. 1974ല്‍ രാമുകാര്യട്ടിന്‍റെ നെല്ലില്‍ ഛായാഗ്രഹകനായി തുടക്കം. ഇതിന് ദേശീയ പുരസ്കാരവും ലഭിച്ചു.

പുന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സ്വര്‍ണമെഡലോടെ പഠിച്ചിറങ്ങിയ ഇദ്ദേഹം ഛായാഗ്രാഹണരംഗത്ത് പരീക്ഷണങ്ങള്‍ നടത്തിയ ദക്ഷിണേന്ത്യന്‍ ക്യാമറാമാന്‍മാരില്‍ പ്രമുഖനാണ്. കന്നടചിത്രമായ കോകിലയാണ് ആദ്യം സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാടില്‍ നൂറുദിവസം പിന്നിട്ട ആദ്യകന്നടചിത്രമാണ് കോകില

ഓളങ്ങള്‍ ആണ് മലയാളത്തില്‍ സംവിധാനം ചെയ്ത ആദ്യചിത്രം. രാമു കാര്യാട്ട്, പിഎന്‍ മേനോന്‍, ഭരതന്‍, കെ എസ് സേതുമാധവന്‍ തുടങ്ങിയ പ്രശസ്ത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കോകില. മൂന്‍ട്രാംപിറ ചിത്രങ്ങള്‍ക്ക് ക്യാമറാമാനുള്ള ദേശീയഅവാര്‍ഡ് ലഭിച്ചു ഇദ്ദേഹം സംവിധാനം ചെയ്ത വീടിന് മികച്ച തമിഴ്ചിത്രത്തിനുള്ള ദേശീയഅവാര്‍ഡും, ചിത്രത്തിലെ അഭിനയത്തിന് അര്‍ച്ചന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു മൂന്‍ട്രാംപിറ എന്ന ചിത്രം സദ്മ എന്ന പേരില്‍ ഹിന്ദിയിലുമെടുത്തു.

ക്യാമറാമാന്‍ എന്ന നിലക്കും,സംവിധായകന്‍ എന്ന നിലക്കും 5 ദേശീയ അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. നിരവധി സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങളുടെകഥയും തിരക്കഥയും എഡിറ്റിങ്ങും സ്വയംനിര്‍വഹിച്ചു കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ തലൈമുറകള്‍ എന്ന തമിഴ്ചിത്രമാണ് അവസാന സിനിമ.

Post a Comment

0 Comments