ദില്ലി: തെലങ്കാന ബില്‍ അവതരണത്തിനിടെ പാര്‍ലമെന്റില്‍ കയ്യാങ്കളി.
സീമാന്ധ്രയില്‍നിന്നുള്ള എംപി എല്‍. രാജഗോപാല്‍ സഭയ്ക്കുള്ളില്‍ കുരുമുളക്
സ്പ്രേ ചെയ്തു. സീമാന്ധ്രയില്‍നിന്നുള്ള എംപി സഭയ്ക്കുള്ളില്‍
ആത്മഹത്യയ്ക്കു ശ്രമിച്ചു. കുരുമുളക് സ്പ്രേ ചെയ്തതിനെത്തുടര്‍ന്ന്
എംപിമാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ചില എംപിമാരെ
ആശുപത്രിയിലേക്കു മാറ്റി.
തെലങ്കാന ബില്‍ ഒരു കാരണവശാലും പാസാക്കാന്‍ അനുവദിക്കില്ലെന്നു സീമാന്ധ്രയില്‍നിന്നുള്ള എംപിമാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു ബില്‍ അവതരണത്തനായി കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എഴുന്നേറ്റത്. തുടര്‍ന്നു നാടകീയ രംഗങ്ങളായിരുന്നു സഭയില്‍. എംപിമാര്‍ നടുത്തളത്തിലേക്കിറങ്ങി. തുടര്‍ന്നു കൈയാങ്കളിയായി. ഇതിനിടെ എല്‍. രാജഗോപാല്‍ എംപി സ്പ്രേ പ്രയോഗം നടത്തി. നടുത്തളത്തില്‍ എംപിമാരെ പിടിച്ചുമാറ്റാന്‍ ചെന്നവര്‍ക്കു പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെട്ടിട്ടുണ്ട്. പാര്‍ലമെന്റിനു പുറത്തും അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നു.
ബില്‍ അവതരിപ്പിച്ചെന്നാണു കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. നാടകീയ സംഭവങ്ങളെത്തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവച്ചു.
Thanx For asianetnews

0 Comments