ലോകത്തിലെ പ്രധാന സോഷ്യല്‍നെറ്റ്‍വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിന് 10 വയസ്. ലോകത്താകമാനം 120 കോടി ആളുകള്‍ ഫേസ്ബുക്കില്‍ അംഗങ്ങളാണെന്നാണു കണക്ക്. 19 കാരനായ അമേരിക്കന്‍ വിദ്യാര്‍ഥി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ആശയത്തിലാണ് 2004 ഫെബ്രുവരി നാലിന് ഫേസ്ബുക്ക് രൂപം കൊണ്ടത്. ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ക്ക് ആശയ വിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയതാണ് ഈ സോഷ്യല്‍ വെബ്സൈറ്റ്. എന്നാല്‍ ചുരുങ്ങിയ നാളുകള്‍ക്കുളളില്‍ അത് ഹാര്‍വാര്‍ഡിന്റെ അതിരുകള്‍ക്കപ്പുറത്തേക്കെത്തി. ഇന്ന് ലോകത്തിലെ13 പേരില്‍ ഒരാള്‍ എന്ന കണക്കില്‍ ഫേസ്ബുക്കില്‍ അംഗമാണ്. ഓരോ 20 മിനിറ്റിലും ഷെയര്‍ ചെയ്യുന്നത്100,000 ലിങ്കുകള്‍, 14,84,000 പുതിയ പോസ്റ്റുകള്‍, 13,23,000 ലധികം ഫോട്ടോകള്‍, 18,51,000 ലധികം വരും സ്റ്റാറ്റസ് അപ്ഡേറ്റുകള്‍. കണക്കെടുത്തു പറയാനാവാത്തത്രയും ഫ്രണ്ട് റിക്വസ്റ്റുകളും 27,16,000 സന്ദേശങ്ങളും ഫേസ്ബുക്കിലൂടെ പറക്കുന്നു. ഇന്നത്തെ ചുറ്റുപാടില്‍ ഫേസ്ബുക്ക് ബന്ധങ്ങള്‍ നിലനിര്‍ത്തുന്നു എന്നത് സത്യമാണ്. കാണാതായവരെ കണ്ടെത്തുന്നതില്‍, ചികിത്സക്ക് ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമെത്തിക്കാന്‍... ഇങ്ങനെ പോവുന്നു ഫേസ്ബുക്കിന്റെ സേവനങ്ങള്‍. എങ്കിലും ചിലപ്പോഴെങ്കിലും ഫേസ്ബുക്ക് ഇതിനെല്ലാമപ്പുറത്തേക്കു പോവുന്ന കാഴ്ചയും കണ്ടില്ലെന്ന് നടിക്കാനാവില്ല.
0 Comments