തെക്കുപടിഞ്ഞാറന്‍ പോളണ്ടിലെ ഗ്രാമമായ സ്‌സേര്‍മ്‌നയിലെ ഒരു ക്രിസ്ത്യന്‍ പള്ളിയുടെ ചുമരുകളും മേല്‍ക്കൂരയും നിര്‍മിക്കപ്പെട്ടത് മരിച്ചുപോയ മനുഷ്യരുടെ അസ്ഥികളും തലയോട്ടികളും കൊണ്ട്! യുദ്ധത്തിലും പ്ലേഗ് ബാധയാലും മരണപ്പെട്ട 24000 ആളുകളുടെ തലയോട്ടികളും അസ്ഥികളും കൊണ്ടാണ് പള്ളി നിര്‍മിക്കപ്പെട്ടത്. 1776-നും 1804-നും ഇടയില്‍ മരണമടഞ്ഞവരാണ് ദേവാലയത്തിന്റെ ചുമരുകളായും മേല്‍ക്കൂരകളായും ലോകത്തെ നോക്കിക്കൊണ്ടിരിക്കുന്നത്. പള്ളിയിലെ ഭൂഗര്‍ഭഅറയും നിര്‍മിക്കപ്പെട്ടത് മനുഷ്യാസ്ഥികള്‍ കൊണ്ടാണ്. വക്ലാവ് ടോമസെക്ക് എന്ന പുരോഹിതന്റെ ബുദ്ധിയാണ് ഇതിന് പിന്നില്‍ . മരിച്ചവര്‍ക്കായുള്ള ഒരു സ്മാരകം എന്ന നിലയിലാണ് യുദ്ധങ്ങളിലും രോഗം ബാധിച്ചും മരിച്ചവരുടെ അസ്ഥികളും തലയോട്ടികളും പള്ളി പണിയാന്‍ കുഴിമാടത്തില്‍ നിന്ന് കുഴിച്ചെടുത്തത്. നാട്ടിലെ പ്രശസ്തരയാവരുടെ അസ്ഥികള്‍ കൊണ്ടാണ് പള്ളിയുടെ അള്‍ത്താര നിര്‍മിക്കപ്പെട്ടത്. മേയര്‍ ,വെടിയേറ്റ് മരിച്ചവര്‍ ,സിഫിലിസ് വന്ന് മരിച്ചവര്‍ ഒക്കെ അള്‍ത്താരയില്‍ ഗൗരവപൂര്‍വ്വികരായി. 1804-ല്‍ വക്ലാവ് ടോമസെക്ക് മരിച്ചപ്പോള്‍ അദ്ദേഹവും അള്‍ത്താരയില്‍ ചേര്‍ക്കപ്പെട്ടു. (Photo courtesy : Ministry of Foreign Affairs of the Republic of Poland)


0 Comments