പ്രതീക്ഷയും ഹൃദയമിടിപ്പും ഓരോ ദിവസവും വര്‍ധിക്കുകയാണ് മമ്മൂക്കയുടെ ഗ്യാങ്ങ് സ്റ്ററിന്‍റെ ഓരോ വാര്‍ത്തകള്‍ പുറത്ത് വരുമ്പോള്‍ . കാരണം ആരാധകര്‍ മാത്രമല്ല ശത്രുക്കള്‍ പോലും ഇത്രയധികം പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു ചിത്രം അടുത്തിടെ മലയാളത്തില്‍ ഉണ്ടായിട്ടില്ല . ചിത്രത്തില്‍ മമ്മൂക്ക എത്ര വേഷത്തില്‍ , ആരാണ് വില്ലന്‍ , ആരാണ് സ്റ്റാന്‍ണ്ട്, അക്ബാറിന്‍റെ ആദ്യ ലുക്ക് എന്നാ പുറത്ത് വരുക ....etc.. വാര്‍ത്തകളെപ്പോലെ തന്നെ ചോദ്യങ്ങളും ഉയര്‍ത്തിയ ചിത്രങ്ങള്‍ പഴശ്ശി രാജക്ക് ശേഷം മറ്റൊരു നടന് അവകാശപ്പെടാന്‍ കഴിയുമോ....!. ഇതാ ഇപ്പോള്‍ പുതിയ വാര്‍ത്ത എത്തിയിരിക്കുന്നു . അക്ബറിന്‍റെ ഒരു പ്രധാന വേഷത്തിന് വേണ്ടി മമ്മൂക്ക മെലിയാന്‍ പോകുന്നു . എട്ട് കിലോ വരെ കുറയ്ക്കാനാണ് ആശിക് അബുവിന്‍റെ നിര്‍ദേശം . കെട്ടിലും മട്ടിലും അക്ബര്‍ ഒരു സ്റ്റൈലിഷ് അനുഭവമാണ് അണിയറയില്‍ ഒരുങ്ങുന്നത്. സാധരക്കാരനില്‍ തുടങ്ങി ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്ത മുഖമുള്ള അക്ബറിലേക്കാണ് ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ട് പോകുന്നത് . ഇനി കുറച്ച് നാളത്തേക്ക് മമ്മൂട്ടി എന്ന വെക്തിയുടെ ഒരു പ്രകടനവും ചന്നലുകളിളോ.. മറ്റോ ഉണ്ടായിരിക്കുകയുമില്ല .ഇത് മാത്രമല്ല നയികമാരുടെ കിടു ആക്ഷൻ രംഗങ്ങൾക്കും ഗ്യാങ്ങ് സ്റ്റർ സാക്ഷിയാവുന്നുണ്ട്.
0 Comments