താനും അഭിലാഷും തമ്മിലുള്ള വേര്‍പിരിയല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണവുമായി നടി ലെന തന്നെ രംഗത്ത് വന്നു. തങ്ങളുടെ ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടെന്ന തരത്തില്‍ ഇന്നലെ മുതല്‍ വാര്‍ത്തകള്‍ പരയ്ക്കുവാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് കൂടുതല്‍ ഗോസിപ്പുകള്‍ ഇറങ്ങാതിരിക്കുവാന്‍ വേണ്ടിയാണ് ലെന തന്നെ വാര്‍ത്ത സത്യമാണെന്ന് പ്രസ്താവിച്ചു കൊണ്ട് രംഗത്ത് വന്നത്. മനോരമ ഓണ്‍ലൈനിനോടാണ് ലെന ഇക്കാര്യം സ്ഥിരീകരിച്ചത്. താനും അഭിലാഷും ഒരു കൊല്ലമായി പിരിഞ്ഞാണ് താമസിക്കുന്നതെന്നും കല്യാണം ഏവരെയും അറിയിച്ച് നടത്തിയ ഒന്നല്ലന്നും അതു കൊണ്ടാണ് പിരിഞ്ഞപ്പോഴും ആരെയും അറിയിക്കാഞ്ഞതെന്നും ലെന മനോരമ ഓണ്‍ലൈനിനോടായി പറഞ്ഞു. ഇതു വരെ എനിക്ക് എല്ലാവരും നല്‍കിയ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി. തുടര്‍ന്നും ഇതുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലെന തന്റെ ആരാധകരില്‍ ഉള്ള പ്രതീക്ഷ കൈവിടുന്നില്ല. തിരക്കഥാകൃത്തായ അഭിലാഷ് കുമാറും ലെനയും ഒരുമിച്ചായിരുന്നു താമസമെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരല്ലായിരുന്നു.
0 Comments