നിങ്ങള്‍ എത്ര സമയം ഫേസ്ബുക്കില്‍ സമയം പാഴാക്കി എന്ന് ആരെങ്കിലും നിങ്ങള്‍ക്ക് പറഞ്ഞു തന്നിരുന്നെങ്കില്‍ ആ സമയം ഫേസ്ബുക്ക് ഉപയോഗിക്കുന്നത് നിര്‍ത്തും നിങ്ങള്‍. കാരണം ഒരാളുടെ ജീവിതത്തിന്റെ വലിയൊരു ഭാഗവും ഫേസ്ബുക്കില്‍ ചെലവഴിച്ചാണ് തള്ളി നീക്കിയതെന്ന് പിന്നീട് നിങ്ങള്‍ക്ക് മനസ്സിലായാല്‍ പിന്നെയാരും ഫേസ്ബുക്കില്‍ നില്‍ക്കില്ലല്ലോ. ടൈം മാഗസിനാണ് ഫേസ്ബുക്ക് ടൈം മെഷീനുമായി രംഗത്ത് വന്നിരിക്കുന്നത്.
നമ്മള്‍ അതില്‍ ജോയിന്‍ ചെയ്യുന്നതോടെ നമ്മുടെ ഫേസ്ബുക്കില്‍ ജോയിന്‍ ചെയ്തത് മുതലുള്ള പോസ്റ്റുകളും മറ്റു കാര്യങ്ങളും ഈ ആപ്ലിക്കേഷന്‍ പരിശോധിക്കും. അതിനു ശേഷമായിരിക്കും അവരാ സത്യം വിളിച്ചു പറയുക. ഫേസ്ബുക്ക് പറയുന്നത് പ്രകാരം അവരുടെ 1.1 ബില്ല്യണ്‍ ഉപഭോക്താക്കളും ഓരോ ദിവസവും 17 മിനുട്ടെങ്കിലും സൈറ്റില്‍ ചെലവഴിക്കുന്നുണ്ട്.
0 Comments