ആക്ഷന്‍ സീനില്‍ അഭിനയിക്കവേ ഏണിപ്പടിയില്‍ നിന്നും വീണ ബോളിവുഡ് നടി അമീഷ പട്ടേലിന് ഗുരുതര പരിക്ക്. കൈകള്‍ക്കും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ അമീഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ചേസിംഗ് സീനില്‍ അഭിനയിക്കവെയാണ് അമീഷക്ക് പരിക്കേറ്റത്. വിമാനത്തില്‍ നിന്നും ഓടി താഴെ ഇറങ്ങേണ്ട രംഗങ്ങള്‍ ആയിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഒരാള്‍ അമീഷയെ പിന്തുടരുന്നതായിരുന്നു സീന്‍. എന്നാല്‍ പിന്തുടരുന്ന വ്യക്തി അമീഷയെ അബദ്ധത്തില്‍ തടഞ്ഞതോടെ രണ്ടു പേരും പടിയില്‍ നിന്നും താഴെ വീഴുകയായിരുന്നു. ഡോക്ടര്‍ ഉടനെയെത്തി അമീഷയെ പരിശോധിച്ചെങ്കിലും ഉടന്‍ ആശുപത്രിയില്‍ എത്തിക്കുവാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
0 Comments