ആന്‍ഡ്രോയ്ഡ് അപ്പ്സ് കമ്പ്യുട്ടറിലേക്ക് ഡൌണ്‍ലോഡ് ചെയ്യാനുള്ള ചെറിയ ഒരു വിദ്യയാണിന്ന് പരിചയപ്പെടുത്തുന്നത്. നമ്മുടെ മുതലാളി ഈ രീതിയില്‍ വേറൊരു ചര്‍ച്ച ഇട്ടിരുന്നു അതില്‍ നിന്നും കുറച്ച് കൂടി എളുപ്പമാണ് . ആ ചര്‍ച്ചയുടെ ലിങ്ക് ഞാന്‍ തിരഞ്ഞു എങ്കിലും കിട്ടിയില്ല. കിട്ടിയാല്‍ അപ്ടേറ്റ് ചെയ്യാം ട്ടോ . അപ്പോള്‍ എങ്ങനെ ഡൌണ്‍ലോഡ് ചെയ്യാമെന്നു നോക്കാം .ആദ്യമായി നിങ്ങള്‍ പ്ലേ സ്റ്റോറില്‍ ചെല്ലുക. പ്ലേ സ്റ്റോറില്‍ പോകാന്‍ ഇവിടെ ക്ലിക്കുക . എന്നിട്ട് ഡൌണ്‍ലോഡ് ചെയ്യാന്‍ ഉദ്യേശിക്കുന്ന ആപ്പ്സിന്‍റെ url കോപ്പി ചെയ്യുക. url താഴെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗമാണ് ( ഇത് തുടക്കക്കാര്‍ക്ക് വേണ്ടിയാണ് ട്ടോ )...
കോപ്പി ചെയ്ത url apk ഡൌണ്‍ലോഡര്‍ എന്ന സൈറ്റിലേക്ക് ചെല്ലുക . സൈറ്റില്‍ പോകാന്‍ ഇവിടെ ക്ലിക്കുക. എന്നിട്ട് താഴെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് പേസ്റ്റ് ചെയ്യുക.
താഴെ ചിത്രത്തില്‍ ഒന്ന് എന്നടയാളപ്പെടുത്തിയ ഭാഗത്ത് കാണുന്നത് ഞാന്‍ skype എന്ന ആപ്പ്സിന്റെ url ആണ്. അതിന് ശേഷം രണ്ട് എന്നടയാളപ്പെടുത്തിയ generat download link എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക. രണ്ടുമൂന്ന് സെക്കണ്ടുകള്‍ക്കുള്ളില്‍ ഡൌണ്‍ലോഡ് ലിങ്ക് generat ആകും. ചിത്രം ശ്രദ്ധിക്കുക.
ഇപ്പോള്‍ ഡൌണ്‍ലോഡ് ലിങ്ക് generat ആയി. ഇനി താഴെ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഭാഗത്ത് ക്ലിക്ക് ചെയ്താല്‍ apk ഫയല്‍ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ആകുന്നതാണ്.
0 Comments