Ticker

6/recent/ticker-posts

പക്ഷി ക്യാമറ മോഷ്ടിച്ചു; തന്‍റെ മാനത്ത് കൂടിയുള്ള പറക്കല്‍ സ്വയം റെക്കോര്‍ഡ്‌ ചെയ്തു !


മുതലകളുടെ വീഡിയോ എടുക്കാന്‍ വേണ്ടി ഫിറ്റ്‌ ചെയ്ത ക്യാമറക്കള്ളനെ കയ്യോടെ പിടികൂടിയത് ക്യാമറയിലെ വീഡിയോ കണ്ടപ്പോള്‍ . ഒരു സീ ഈഗിള്‍ ആയിരുന്നു വില്ലന്‍ . തന്‍റെ 110 കിലോമീറ്റര്‍ നീണ്ട യാത്ര സ്വയം റെക്കോര്‍ഡ്‌ ചെയ്തിരുന്നു ഈ കള്ളന്‍ ഗരുഡന്‍ . ആസ്ത്രേലിയയിലാണ് സംഭവം അരങ്ങേറിയത്. ആദ്യം പറക്കുന്നത് കാണിക്കുന്ന വീഡിയോയില്‍ പിന്നീടു ഈ പക്ഷി സെല്‍ഫ് ഫോട്ടോകള്‍ എടുക്കുന്നതും കാണാം.

വനപാലകരാണ് ഈ വീഡിയോ ക്യാമറ കാട്ടിനുള്ളില്‍ ഘടിപ്പിച്ചത്. മാരഗരറ്റ് നദിയുടെ അടുത്തായിരുന്നു ഈ ക്യാമറ ഫിറ്റ്‌ ചെയ്തത് എങ്കിലും പിന്നീടത് കണ്ടെടുത്തത് അവിടെ നിന്നും 110 കിലോമീറ്റര്‍ അകലെയുള്ള മേരി നദിയുടെ അടുത്ത് നിന്നും ആണ്.


Post a Comment

0 Comments