ദില്ലി: പ്രതിരോധ മന്ത്രാലയത്തിന്‍റെ കീഴില്‍ രാജ്യത്തെ മുഴുവന്‍ ഇന്‍റര്‍നെറ്റ് ഉപയോഗവും നിരീക്ഷിക്കാനുള്ള സംവിധാനം വരുന്നു, 'നേത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറ്റാക്ക്, കില്‍, ബോംബ് എന്നിങ്ങനെയുള്ള വാക്കുകള്‍ ഇന്ത്യയില്‍ എവിടെ ഇന്‍റര്‍നെറ്റില്‍ ഉപയോഗിച്ചാലും അത് കണ്ടെത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.സ്കൈപ്പ്, ഗൂഗിള്‍ ടോക്ക് എന്നിവയിലെ ചാറ്റുകളും ഇതിന്‍റെ നിരീക്ഷണത്തില്‍ വരുമെന്നാണ് അറിയുന്നത്. ഇതില്‍ പരിശോധിക്കാന്‍ ഇന്‍റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഐഎ, മിലിട്ടറി ഇന്‍റലിജന്‍സ് എന്നി സുരക്ഷ ഏജന്‍സികള്‍ക്ക് സാധിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും, പ്രതിരോധ മന്ത്രാലയത്തിനും ഇതിന്‍റെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണമുണ്ടാകും.അര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് അന്‍റ് റോബോര്‍ട്ടിക്ക് കേന്ദ്രമാണ് ഈ സംവിധാനം വികസിപ്പിച്ചത്. ഡിആര്‍ഡിഒയുടെ ഉപവിഭാഗമാണ് ഈ കേന്ദ്രം
0 Comments