Ticker

6/recent/ticker-posts

പോത്തിനെ സ്റ്റേഷനില്‍ കണ്ട പോത്ത് പോലുള്ളവര്‍ ഭയന്നോടി !

പോലിസ്മുറ പോത്തിന്റെ അടുത്ത് നടപ്പില്ല എന്നാണ് ഈ വാര്‍ത്ത‍ നമ്മോടു പറയുക. കാരണം സ്റ്റേഷനില്‍ വിളിക്കാതെ കയറി വന്ന പോത്തിനെ കണ്ടതോടെ പോത്ത് പോലുള്ള പോലീസുകാര്‍ ഇറങ്ങി ഓടുകയായിരുന്നു. പിന്നീടു നടന്നത് രസകരമായ രംഗങ്ങളാണ്. തിരുവനന്തപുരത്തെ നെടുമങ്ങാട്‌ വലിയമല പോലീസ്‌ സ്റ്റേഷനിലാണ്‌ പോത്ത്‌ അഴിഞാടിയത്. ഇന്നലെ ഉച്ചയോടെയാണ്‌ രസകരമായ സംഭവം നടന്നത്‌.

സുലൈമാന്‍ എന്ന് പേരുള്ള ചുള്ളിമാനൂര്‍ സ്വദേശി കശാപ്പിനായിട്ടാണ് പോലിസ് സ്റ്റേഷന് അടുത്ത് കൂടെ പോയത്. അനുസരണക്കുറവുള്ള പോത്തിനെ സുലൈമാന്‍ പോത്തിനെ മര്‍ദ്ദിച്ചതോടെയാണ്‌ പോത്ത് തനി സ്വരൂപം പുറത്തെടുത്തത്. കയര്‍ പൊട്ടിച്ചോടിയ പോത്ത് പാവം പോലീസുകാര്‍ അധിവസിക്കുന്ന സ്റ്റേഷന്‍ അതിര്‍ത്തിയിലേക്ക് കടക്കുകയായിരുന്നു.

മുക്കറയിട്ട്‌ വരുന്ന പോത്തിനെ കണ്ട പോലീസുകാര്‍ പോലിസ്മുറ പുറത്തെടുക്കാതെ സാധാരണ മനുഷ്യരാവുന്ന കാഴ്ചയാണ് പിന്നീടു കണ്ടത്. തോമസ്‌കുട്ടീ വിട്ടോടാ എന്നും പറഞ്ഞു അവര്‍ പുറത്തേക്കോടുകയായിരുന്നു. ബാക്കി വീഡിയോയില്‍ കണ്ടു നോക്കൂ.












Post a Comment

0 Comments