ഗള്‍ഫിലുള്ള പ്രവാസികളുടെ ഭാര്യമാരെ തെരഞ്ഞുപിടിച്ച് ഫോണില്‍ ശല്യം
ചെയ്യുന്നത് പതിവാക്കിയ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകനെ
പോലിസ് പൊക്കി. വിവാഹിതനും മക്കളുമുള്ള യുവാവാണ് പോലിസ് വിരിച്ച വലയില്‍
കുടുങ്ങിയത്. കാസര്‍ഗോഡ് ബാവിക്കര നുസ്രത്ത് നഗറിലാണ് സംഭവം.
നുസ്രത്ത് നഗറിലെ ആറ് വീടുകളിലേക്കാണ് രാത്രിയില്‍ ഈ യുവാവ് ഫോണ്‍വിളിക്കല്‍ പതിവാക്കിയത്. 7 മണിക്ക് ഫോണ്‍വിളി തുടങ്ങും. ഫോണ്‍ വിളി ശല്യമായതോടെ സ്ത്രീകള്‍ വിവരം ബന്ധുക്കളെ അറിയിക്കുകയും അവര്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ സൈബര്‍ സെല്‍നടത്തിയ അന്വേഷണത്തില്‍ ഫോണ്‍വിളിക്കാനുപയോഗിക്കുന്ന സിംകാര്‍ഡ് ഒരു സ്ത്രീയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി. അതോടെ അങ്കലാപ്പിലായ സൈബര്‍ സെല്‍ സ്ത്രീയെ ചോദ്യം ചെയ്തു. തുടര്‍ന്ന് സ്ത്രീ നിരപരാധി ആണെന്നും സ്ത്രീയുടെ വിലാസം ഉപയോഗിച്ച് എടുത്ത സിമ്മുപയോഗിച്ച് മറ്റാരോ കളിക്കുകയാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം ആ വഴിക്കായി.
ആധാര്‍ കാര്‍ഡിന് വേണ്ടി പൊതുപ്രവര്‍ത്തകനായ യുവാവിന് അഡ്രസ് പ്രൂഫ് കൊടുത്തതായിരുന്നുവെന്ന് വിലാസക്കാരിയായ സ്ത്രീ വെളിപ്പെടുത്തിയതോടെ ഫോണ്‍ വിളിക്ക് പിന്നിലെ പകല്‍ മാന്യനായ പൊതുപ്രവര്‍ത്തകനെ സൈബര്‍ സെല്‍ പൊക്കിയത്. പ്രശ്നം ഒതുക്കാന്‍ യുവാവിന്റെ പാര്‍ട്ടിക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

0 Comments