Ticker

6/recent/ticker-posts

സുരാജ് വെഞ്ഞാറമൂടിന് ഗര്‍ഭം..!

സുരാജ് വെഞ്ഞാറമൂടിന് ഗര്‍ഭം. കേട്ടവര്‍ കേട്ടവര്‍ ഞെട്ടോട്ടമോടി. ഇന്ത്യന്‍ സിനിമ ചരിത്രത്തിലാണ് ആദ്യമായി ഒരു പുരുഷന്‍ ഗര്‍ഭം ധരിക്കുന്നത്. മലയാളത്തില്‍ ഇപ്പോള്‍ ഗര്‍ഭസിനിമകള്‍ക്കാണ് മാര്‍ക്കറ്റ് എന്നത് കൊണ്ട് തട്ടിക്കൂട്ടിയാതൊന്നുമല്ല ഈ ഗര്‍ഭകഥ. ഗര്‍ഭണന്റെ കഥയുടെ പേര്  ’ഗര്‍ഭശ്രീമാന്‍’ എന്നാണ്. കുട്ടികളുണ്ടാവാനായി ഭാര്യമാര്‍ക്ക് നല്‍കാന്‍ സന്യാസി നല്‍കിയ തീര്‍ത്ഥജലം കുടിക്കാനിടയായി ഗര്‍ഭം ധരിച്ച പുരുഷനെക്കുറിച്ചുള്ള രസകരമായ മിത്താണ് ഇത്തരമൊരു സിനിമയിലേക്ക് തന്നെ നയിച്ചതെന്ന് ഛായാഗ്രാഹകന്‍ കൂടിയായ ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ ഗോപിനാഥ് പറയുന്നു. ആധുനിക ശാസ്ത്രവുമായി ഈ മിത്തിനെ ബന്ധിപ്പിച്ചാണ് ഗര്‍ഭശ്രീമാന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
മനോജ് കെ. ജയന്‍, ഷാജോണ്‍ കലാഭവന്‍, നെടുമുടി വേണു, ഷമ്മി തിലകന്‍, കോട്ടയം നസീര്‍, കൊച്ചുപ്രേമന്‍ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ട് ഈ ഗര്‍ഭ ചിത്രത്തില്‍ . ജെ.കെ. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി.എസ്. ജയകുമാര്‍, കോയിപ്പുറം രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ .


Post a Comment

0 Comments