Ticker

6/recent/ticker-posts

നെല്‍സണ്‍ മണ്ടേല അന്തരിച്ചു

 

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജോഹന്നാസ് ബര്‍ഗ്ഗിലെ വസതിയില്‍ അന്തരിച്ച ദക്ഷിണാഫ്രിക്കന്‍ മുന്‍പ്രസിഡന്റ് നെല്‍സണ്‍ മണ്ടേല (95) ക്ക് ലോകം ആദരവോടെ വിട പറയുകയാണ്‌. പ്രസിഡന്റ് ജേക്കബ് സുമയാണ് ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ടി.വിയിലൂടെ രാജ്യത്തിന്റെ വിമോചനനായകന്റെ മരണവാര്‍ത്ത പ്രഖ്യാപിച്ചത്. ഏറെനാളായി രോഗബാധിതനായി കഴിയുകയായിരുന്നു മണ്ടേല.

1918 ജൂലൈ 18 ന് ദക്ഷിണാപ്രിക്കയിലെ മവേസയിലാണ് മണ്ടേലയുടെ ജനനം. വര്‍ണ്ണ വിവേചനത്തിനും ദക്ഷിണാഫ്രിക്കയുടെ മോചനത്തിനുമായി പോരാടിയ നേതാവാണ് മണ്ഡേല. 1993 ല്‍ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബേല്‍ സമ്മാനം ലഭിച്ചു. 1994 ല്‍ കറുത്ത വര്‍ഗ്ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റായി മണ്ഡേല. 2004 ല്‍ പൊതുജീവിതം അവസാനിച്ചു. 2010 ലാണ് പൊതു വേദിയില്‍ അവസാനമായി എത്തിയത്.

Post a Comment

0 Comments