Ticker

6/recent/ticker-posts

ആഹ്ലാദദാമ്പത്യത്തിനുള്ളഅഞ്ചു വഴികള്

വളരെ ഹാപ്പി ആയിട്ടുള്ള ഒരു വിവാഹ ജീവിതം നമുക്ക് വളരെ ഇഷ്ടമാണ്. അത് ഈസി ആയി നടക്കില്ല. അതിനു ഒത്തിരി അഡ്ജസ്റ്റ് ചെയ്യണം എന്ന് എല്ലാ സഹോദരിമാരും അറിഞ്ഞിരിക്കണം. അതിനാണ് ഈ ആര്ട്ടിക്കിളിവിടെ എഴുതുന്നത്. ഭാര്യയും ഭര്ത്താവും ടുഗതെര് ആയി വിചാരിക്കണം. അതിനുള്ള ചില ടിപ്സ് പറയട്ടെ. ആദ്യം ഭര്ത്താവ് പറയുന്നത് ശ്രദ്ധിക്കുക ആര്ഗ്യുമെന്റ്സ് ഒക്കെ ഉണ്ടാവുമ്പോള് ആദ്യം നമ്മുടെ ഭര്ത്താക്കന്മാര് പറയുന്നത് ശ്രദ്ധിക്കുക. അവരുടെ ചെവി കടിച്ചുപറിക്കാന് ആദ്യമേ പോവരുത്. രണ്ടു പേര്ക്കും കാര്യങ്ങള് പറയാനുള്ള സമയം കൊടുക്കണം. കാര്യങ്ങള് ശ്രദ്ധയോടെ കേട്ടിട്ട് മാത്രമേ മറുപടികള് പറയാവൂ. ചുമ്മാതെ ബഹളം ഉണ്ടാക്കുന്ന സഹോദരിമാര് ശ്രദ്ധിക്കണേ. ഭര്ത്താവിനോട് സത്യം പറയണം സത്യങ്ങള് ഭര്ത്താവിനോട് തുറന്നു പറയുന്നതാണ് നല്ലത്. അവര് നമ്മുടെ കാര്യങ്ങള് ഗസ്സ് ചെയ്തെടുക്കുവാനുള്ള അവസരം കൊടുക്കരുത്. നമ്മളുടെ ഭയം , ഇഷ്ടം എന്നീ കാര്യങ്ങള് ഭര്ത്താവും അറിയണം. ഭാര്യയും ഭര്ത്താവും തമ്മില് നല്ലതിന് വണ്ണം അങ്ങോട്ടും ഇങ്ങോട്ടും അറിഞ്ഞിരിക്കണം. ഭര്ത്താവിനു സന്തോഷം വരുന്ന ഒരു കാര്യം എങ്കിലും ഒരു ദിവസം ചെയ്യണം. എല്ലാ ദിവസവും ഒരു നേരമെങ്കിലും നമ്മുടെ ഭര്ത്താവിന് സന്തോഷമുണ്ടാവുന്ന ഒരു കാര്യം ചെയ്യാന് പറ്റിയാല്, ഇറ്റ് ഈസ് ഗ്രേറ്റ്. എന്തെങ്കിലും നല്ല വാക്ക് പറഞ്ഞാലും മതി കേട്ടോ. ഓരോ ഭര്ത്താവിന്റെയും ഇഷ്ടം അനുസരിച്ച് പ്രവര്ത്തിച്ചാല് മതി. ജീവിതം എന്ജോയ് ചെയ്യുക. ഇക്കാലത്ത് എല്ലാര്ക്കും തിരക്കാണല്ലോ. എന്നാലും ജീവിതം എന്ജോയ് ചെയ്യാന് മറക്കരുത്. ആഴ്ചയില് ഒരിക്കലെങ്കിലും ഒരുമിച്ച് എവിടെ എങ്കിലും പോവുകയോ ഒരുമിച്ചു സമയം ചിലവാക്കുകയോ ഒക്കെ വേണം. എപ്പോളും എന്തെങ്കിലുമൊക്കെ പരിപാടികള് കണ്ടെത്തണം. എന്നും തമ്മില് തമ്മില് മനസ്സിലാക്കാന് ശ്രമിക്കണം. ഭര്ത്താവിന് എന്തെങ്കിലും മനസ്സിനോ ശരീരത്തിനോ വിഷമം ഉണ്ടെങ്കില് അത് പരിഹരിക്കാന് ശ്രമിക്കണം . എല്ലാവരും ഒരുപാട് വിവാഹ വാര്ഷികങ്ങള് ആഘോഷിക്കാന് ഇടവരട്ടെ എന്ന് പ്രാര്ഥിക്കുന്നു.

Post a Comment

0 Comments