കാസര്‍കോട്: ഫേസ്ബുക്കും ട്വിറ്ററും മാത്രമല്ല ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷനായ വാട്ട്‌സ് ആപ്പും ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കസര്‍കോട് ഇത് സംബന്ധിച്ച രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഉള്ള സ്മാര്‍ട്ട് ഫോണുകളില്‍ സൗജന്യമായി വോയ്‌സ് മെസ്സേജ്, ചിത്രങ്ങള്‍, ടെക്‌സ്റ്റ് മെസ്സേജ്, ദൃശ്യങ്ങള്‍ എന്നിവ കൈമാറാന്‍ സഹായിക്കുന്ന അപ്ലിക്കേഷനാണ് വാട്ട്‌സ് ആപ്പ്. ഈ അപ്ലിക്കേഷന്‍ ഉയോഗിച്ച് ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണ് അറസ്റ്റ്.
പിഎം ഉസ്മാന്‍, മുഹമ്മദ് സിറാജുദ്ദീന്‍ എന്നീ യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.ബസ്സിന് കല്ലെറിഞ്ഞ സംഭവത്തില്‍ ഉസ്മാന്‍ പോലീസ് പിടിയില്‍ ആയിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് പ്രകോപനപരവും ദേശവിരുദ്ധവുമായ സന്ദേശങ്ങള്‍ വാട്ട്‌സ് ആപ്പിലുടെ കൈമാറിയ വിവരം പോലീസ് തിരിച്ചറിഞ്ഞത്. ബസ്സിന് കല്ലെറിയുന്ന വിവരവും തീവ്രവാദ സ്വഭാവമുള്ള ചിത്രങ്ങളും ഇയാള്‍ തന്റെ ഫോണ്‍ വഴി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. വ്യാജ സന്ദേശം അയക്കല്‍, സമാധാനം തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കുമ്പള പോലീസ് ആണ് രണ്ട പേരേയും അറസ്റ്റ് ചെയ്തത്. ഇത്തരം സന്ദേശം കൈമാറുന്ന മുപ്പതില്‍ പരം ആളുകള്‍ ഗ്രൂപ്പില്‍ ഉണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
0 Comments