Ticker

6/recent/ticker-posts

ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് താരം പോള്‍ വാള്‍ക്കര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു


വിന്‍ ഡീസല്‍ നായകനായ ഫാസ്റ്റ് ആന്‍ഡ്‌ ഫ്യൂരിയസ് എന്ന സുപ്രസിദ്ധ ഹോളിവുഡ് ഫ്രാഞ്ചൈസി സിനിമയിലെ സഹതാരം പോള്‍ വാള്‍ക്കര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ടു. ലൊസാഞ്ചലസിന് പുറത്താണ് അപകടം സംഭവിച്ചതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആദ്യം ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കവേ വാര്‍ത്ത വ്യാജമാണെന്നാണ് റിപ്പോര്‍ട്ട് വന്നിരുന്നത്. പിന്നീടാണ് പോളിന്റെ ട്വിറ്റര്‍ പേജിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും അദ്ധേഹത്തിന്റെ ടീം തന്നെ ആ ദുഖകരമായ വാര്‍ത്ത‍ സ്ഥിരീകരിക്കുന്നത്. മരിക്കുമ്പോള്‍ കേവലം 40 വയസ്സ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ പ്രായം.


പോല്‍ വാള്‍ക്കറിന്റെ ചാരിറ്റി സംഘടനയായ റീച്ച് ഔട്ട്‌ വേള്‍ഡ് വൈഡിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകവേ കാറിന്റെ മുന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയ്യവേയാണ് വാഹനം അപകടത്തില്‍ പെടുന്നതെന്ന് അദ്ദേഹത്തിന്റെ ടീം ഇറക്കിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ സൂചിപ്പിക്കുന്നു.

ഫിലിപ്പൈന്‍സ് കൊടുങ്കാറ്റ് ഇരകളെ സഹായിക്കുന്നതിനു വേണ്ടിയായിരുന്നു അവര്‍ യോഗം വിളിച്ചിരുന്നത്.



Post a Comment

0 Comments