ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം ഏഴു സുന്ദര രാത്രികളുടെ പ്രചാരണഗാനം പെട്ടിടാമാരും ആപത്തില്‍ ഇപ്പോള്‍ യൂട്യൂബില്‍ വന്‍ തരംഗമായി മാറിയിരിക്കുകയാണ്. ഗാനം ഒരുക്കിയ വിധമാണ് സംഗതി ഹിറ്റാവാന്‍ പ്രധാന കാരണം. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന പ്രശാന്ത് പിള്ള തന്നെയാണ്. പ്രമോ ഗാനത്തിനും പ്രശാന്ത് തന്നെയാണ് ഈണം നല്‍കിയിരിക്കുന്നത്. ഹച്ചിന്റെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ പ്രകാശ് വര്‍മ്മയാണ് ഈ പ്രമോ സോങ് സംവിധാനം ചെയ്തത്. ബോളിവുഡ് ചിത്രങ്ങളില്‍ ഛായാഗ്രാഹകനായി പ്രവര്‍ത്തിക്കുന്ന കെയു മോഹന്‍ ആണ് പ്രമോ സോങ്ങിന് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
ദിലീപ്‌ലാല്‍ ജോസ് കൂട്ടുകെട്ടില്‍ വിരിയുന്ന ഏഴ് സുന്ദരരാത്രികള്‍ റിലീസിന് മുന്‍പേ സാമ്പത്തിക വിജയം നേടിയിരിക്കുന്നതും വാര്‍ത്തയാവുകയാണ്. ക്രിസ്മസിന് പുറത്തിറങ്ങുന്ന ചിത്രത്തിന് 6.80 കോടി രൂപയാണ് സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ ലഭിച്ചത്. മമ്മൂട്ടിയുടെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുടെ(5.75 കോടി) റെക്കോഡാണു പഴങ്കഥയായത്. ആറര കോടിയാണു സിനിമയുടെ നിര്‍മാണച്ചെലവ്. സൂര്യ ചാനലാണ് റെക്കോഡ് തുകയ്ക്ക് ചിത്രം ഏറ്റെടുത്തത്. ക്ലാസ് മേറ്റ്‌സിന് തിരക്കഥ രചിച്ച ജെയിംസ് ആല്‍ബര്‍ട്ടാണ് ഏഴു സുന്ദര രാത്രികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. പരസ്യ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന എബി(ദിലീപ്) വിവാഹത്തിന് ഏഴുനാള്‍ മുമ്പ് ഒരുക്കുന്ന ബാച്‌ലര്‍ പാര്‍ട്ടിയും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. റിമ കല്ലിങ്കല്‍, പാര്‍വതി നമ്പ്യാര്‍, മുരളി ഗോപി, ഹരിശ്രീ അശോകന്‍, ടിനി ടോം, സുരാജ് വെഞ്ഞാറമൂട്, ശേഖര്‍ മേനോന്‍ എന്നിവരാണ് സിനിമയിലെ പ്രധാന താരങ്ങള്‍
0 Comments