Ticker

6/recent/ticker-posts

ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ നിങ്ങള്‍ക്കും അവസരം; നിബന്ധനകള്‍

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാവാന്‍ ഇതുവരെ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ശ്രമിക്കാത്ത മാര്‍ഗവുമായി പാര്‍ട്ടി രംഗത്ത്. സത്യസന്ധരായ ആളുകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അവസരമൊരുക്കുന്ന അപേക്ഷാഫോറത്തില്‍ പക്ഷെ കര്‍ശന മാനദണ്ഡങ്ങളിലൂടെ പോയാല്‍ മാത്രമേ ഒരാള്‍ക്ക് ആ സ്ഥാനത്ത് എത്താന്‍ സാധിക്കുകയുള്ളൂ.
നിബന്ധനകള്‍ ഇവയാണ്മത്സരിക്കുന്ന നിയോജക മണ്ഡലത്തിലെ ആയിരം വോട്ടര്‍മാര്‍ പിന്തുണയ്ക്കണം. ഇവരുടെ പേരുവിവരങ്ങളും ഒപ്പും ഉണ്ടായിരിക്കണം.കൂടാതെ പതിനഞ്ചോളം ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കണം. അവയില്‍ ചിലത് ഇതൊക്കെയാണ്.

  1. ജന്‍ലോക്പാലിനോ സാമൂഹിക സേവനങ്ങള്‍ക്കോ ഉള്ള നിങ്ങളുടെ പങ്കാളിത്തം.
  1. നിങ്ങള്‍ക്കെതിരെയോ കുടുംബത്തില്‍ ആര്‍ക്കെങ്കിലുമെതിരെയോ കേസുകളുണ്ടോ ?
  1. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ അംഗമാണോ?
  1. നിങ്ങളോ നിങ്ങളുടെ കുടുംബാംഗങ്ങളോ മുന്‍പ് ഇലക്ഷനില്‍ മത്സരിച്ചിട്ടുണ്ടോ?
  1. ഏതെങ്കിലും വിപ്ലവ പ്രസ്ഥാനങ്ങളില്‍ പങ്കാളിയാണോ,
  1. കുടുംബത്തിന്റെയും നിങ്ങളുടെയും സ്വത്ത് വിവരങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്.


കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. എഎപിയുടെ ഫെയ്‌സ്ബുക്ക് പെയ്ജിലൂടെയാണ് അപേക്ഷ ഫോറം പുറത്തിറക്കിയിരിക്കുന്നത്.
എഎപിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമുള്ള വ്യക്തികള്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ച് അയക്കാമെന്ന് ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. പൂരിപ്പിച്ച അപേക്ഷ ഫോറങ്ങള്‍ പങ്കജ് ഗുപ്തയുടെ പേരിലോ അല്ലെങ്കില്‍ ഇമെയ്‌ലിലോ അയച്ച് കൊടുക്കാനും എഎപിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നു.

Post a Comment

0 Comments