ഏറെ നാളുകളുടെ കാത്തിരിപ്പിന് ശേഷം ഫേസ്ബുക്ക് ഡിസ് ലൈക്ക് ബട്ടണ്‍ വന്നെത്തി. എന്നാല്‍ നിങ്ങള്‍ കരുതും പോലെ സാധാരണ ലൈക്ക് ബട്ടണ്‍ അടിക്കുന്നത് പോലെ നമ്മുടെ പ്രൊഫൈലിലോ പേജിലോ അല്ല ഡിസ് ലൈക്ക് ബട്ടന്റെ പ്രവര്‍ത്തനം. മറിച്ച്, ഫേസ്ബുക്ക് മെസെന്‍ഞ്ചറിലെ ചാറ്റിങ്ങ് സ്റ്റിക്കര്‍ പാക്കേജില്‍ പുതിയ പാക്കേജായിട്ടാണ് ഡിസ് ലൈക്ക് ഉള്‍പ്പെടുത്തിയത്. ഒപ്പം നിരവധി ലൈക്ക് സിറ്റിക്കറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിന്റെ മൊബൈല്‍ ഡെസ്ക് ടോപ്പ് മെസെന്‍ഞ്ചര്‍ പതിപ്പുകളില്‍ ഇത് ലഭിക്കും. ഇന്നലെ മുതലാണ് ഇത് ലഭ്യമാകുവാന്‍ തുടങ്ങിയത്. എന്നാല്‍ ചാറ്റില്‍ മാത്രം ഡിസ് ലൈക്ക് ബട്ടനെ ഉള്‍പ്പെടുത്തി ഉപയോഗം കുറച്ചതിനെതിരെ വന്‍ പ്രതിഷേധം ആണ് ഉയര്‍ന്നു വരുന്നത്. പുതിയ ഡിസ് ലൈക്ക് ബട്ടണ് ജനങ്ങള്‍ ഇപ്പഴെ തംബ്സ് ഡൌണ്‍ പറഞ്ഞു കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചാറ്റില്‍ വന്ന പുതിയ ബട്ടണുകള്‍
0 Comments