മധു കൈതപ്രം ഒരുക്കുന്ന പുതിയ ചിത്രമായ ലൈം ലൈറ്റില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. നടി റിമ കല്ലിങ്കല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 2014 ജനുവരിയില്‍ തുടങ്ങുമെന്നാണ് അറിയുന്നത്. പ്രതാപ് പോത്തന്‍ മനോജ് കെ ജയന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. പൂര്‍ണമായും ഒമാനിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് അണിയറക്കാര്‍ പറയുന്നത്. സിവി ബാലകൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഒമാന്‍കാരെയും അവിടത്തെ കുടിയേറ്റക്കാരെയും കുറിച്ചുള്ള കഥയാണ് ചിത്രത്തിന്റെ പ്രമേയം. എന്നാല്‍ എല്ലാ പ്രവാസി ചിത്രങ്ങളെയും പോലെ ഇത് ഗൃഹാതുരത ഉണര്‍ത്തുകയെന്ന ലക്ഷ്യം വച്ച മാത്രമൊരുക്കുന്ന ചിത്രമായിരിക്കില്ലെന്ന് മധു കൈതപ്രം പറയുന്നു.
0 Comments