Ticker

6/recent/ticker-posts

യുഎഇയില്‍ അടുത്തയാഴ്ച മുതല്‍ മൊബൈല്‍ നമ്പര്‍ മാറാതെ കമ്പനി മാറാം !

മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി എന്ന മൊബൈല്‍ നമ്പര്‍ മാറാതെ കമ്പനി മാറാന്‍ കഴിയുന്ന സംവിധാനം യുഎഇയില്‍ ഡിസംബര്‍ 22 മുതല്‍ നിലവില്‍ വരുമെന്ന് റിപ്പോര്‍ട്ട്‌. ഇത്തിസലാത്ത്, ഡു എന്നീ ടെലികോം കമ്പനികളിലേക്കു കണക്ഷന്‍ യഥേഷ്ടം മാറാനാവും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയില്‍ വിജയകരമായി നടപ്പാക്കിയ ഈ സംവിധാനം മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ മാറ്റമാണ്.
ഇവിടെ ഇന്ത്യയില്‍ പോര്‍ട്ടബിലിറ്റി നടപ്പകുവാന്‍ ഒരാഴ്ച പിടിക്കുമെങ്കില്‍ യുഎഇയില്‍ ഒരു ദിവസം കൊണ്ടുതന്നെ ഒരു ടെലികോം കമ്പനിയില്‍നിന്നു മറ്റൊന്നില്ലേക്കു മാറാനാവും എന്നതാണ് പ്രത്യേകത. അതേ കമ്പനിയിലേക്കു തന്നെ മാറാനും അവസരമുണ്ട്. എന്നാല്‍ ഒരു മാസത്തില്‍ ഒന്നില്‍ കൂടുതല്‍ തവണ കണക്ഷന്‍ മാറുകയാണെങ്കില്‍ ഇതു ടെലികോം കമ്പനിക്ക് എതിര്‍ക്കാം.
പ്രീ പെയ്ഡ്, പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കെല്ലാം നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ലഭ്യമാകും.
നിങ്ങളുടെ യുഎഇ മൊബൈല്‍ നമ്പര്‍ എങ്ങിനെ പോര്‍ട്ട്‌ ചെയ്യാം ?050, 055, 052, 056 എന്നീ സീരീസില്‍ തുടങ്ങുന്ന ഇത്തിസലാത്ത്, ഡു നമ്പറുകളില്‍ ആയിരിക്കും ഈ സൗകര്യം ലഭ്യമാവുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.


Post a Comment

0 Comments