ദില്ലി: നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്നപ്പോള്‍ ദില്ലിയില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ഞെട്ടിക്കുന്ന തരത്തിലുള്ളതായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ വിജയം. നേരിടുന്ന ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയക്കൊടിപാറിച്ച് എഎപി രാജ്യത്തെ ഞെട്ടിക്കുകയായിരുന്നു. എന്നാല്‍ അധികമാരും അറിയാത്ത ഒരു രഹസ്യമുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ ഒരു സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച രഹസ്യം. 2007 ഏപ്രിലില്‍ ഒരു പത്രസമ്മേളനത്തിനിടെ അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പി ചിദംബരത്തിനുനേരെ ഒരു ജേര്‍ണലിസ്റ്റ് ചെരുപ്പെറിയുകയുണ്ടായി. ഇതിന്റെ പേരില്‍ ജയിലില്‍ കിടന്ന ജെര്‍ണില്‍ സിങ് എന്ന ആളെ അധികമാരും മറന്ന് കാണാന്‍ ഇടയില്ല. ദില്ലിയില്‍ ഇപ്പോള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിയെ പ്രതിനിധീകരിച്ച് ടിലാങ്ക് നഗര്‍ മണ്ഡലത്തുനിന്ന് മത്സരിച്ച് വിജയ്ച്ചത് ഇതേ ജെര്‍ണില്‍ സിങ്ങാണ്.
സിഖ് കലാപക്കേസില്‍ ജഗദീഷ് ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടിയില്‍ പ്രതിഷേധിച്ചാണ് സിഖ്കാരനായ ജെര്‍ണില്‍ സിങ്ങിന്റെ ചെരുപ്പേറ് പ്രതിഷേധം. ഹിന്ദി പത്രമായ ദൈനിക് ജാഗരണിന്റെ പത്രപ്രവര്‍ത്തകനായാണ് ജെര്‍ണില്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തത്. ടൈറ്റ്‌ലറെ കുറ്റവിമുക്തനാക്കിയതിനെ കുറിച്ച് ചോദ്യം ചോദിച്ചപ്പോള്‍ ചിദംബരം മറുപടി പറയാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജെര്‍ണല്‍ ഷൂസൂരി ചിദംബരത്തിന്റെ മുഖത്തേക്കെറിഞ്ഞത്. എന്തായാലും എഎപിയുടെ ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ ജെര്‍ണല്‍ മത്സരിക്കുകയും ബിജെപിയുടെ ശക്തമായ നേതാവ് രാജീവ് ബാബറെ 2,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തുകയും ചെയ്തു. ജനലോക്പാര്‍ ബില്ലിന് വേണ്ടിയുള്ള ഈ 33കാരന്റെ പ്രവര്‍ത്തനങ്ങളും ടിലാങ്ക്‌നഗറില്‍ ശ്രദ്ധേയമായിരുന്നു.
0 Comments