Ticker

6/recent/ticker-posts

മണ്ടേല അനുസ്മരണ ചടങ്ങിനിടെ സ്വന്തം ഫോട്ടോ എടുത്ത് കളിച്ച ഒബാമ വിവാദത്തില്‍


തിങ്കളാഴ്ച നടന്ന മണ്ടേല അനുസ്മരണ ചടങ്ങില്‍ തന്റെ പ്രസംഗം കൊണ്ട് ജനങ്ങളെ കയ്യിലെടുത്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമ പക്ഷെ ബ്രിട്ടീഷ്‌, ഡാനിഷ് നേതാക്കള്‍ക്കൊപ്പം മൊബൈലില്‍ സെല്‍ഫ് ഫോട്ടോ എടുത്തു കളിച്ചത് സോഷ്യല്‍ മീഡിയയില്‍ അടക്കം വമന്‍ വിമര്‍ശനമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്. എ എഫ് പി ഫോട്ടോഗ്രാഫര്‍ ആയ റോബര്‍ട്ടോ ഷിമിഡ്റ്റ് ആണ് ലോകത്തിലെ ഈ മുന്‍ നിര നേതാക്കളുടെ പിള്ളേര് കളി തന്റെ ക്യാമറയില്‍ പതിപ്പിച്ചത്.
ഡെന്മാര്‍ക്കിന്റെ ഹെല്ലേ തോര്‍നിംഗ് ഷിമിഡ്റ്റ് തന്റെ മൊബൈലില്‍ ഒബാമാക്കൊപ്പം ഫോട്ടോ എടുക്കുന്നതും ഒബാമ ഒരു കൈ സഹായം നല്‍കുന്നതും ഇവരുടെ കൂടെ വലിഞ്ഞു കയറി ബ്രിട്ടീഷ്‌ പിഎം ഡേവിഡ്‌ കാമറൂണ്‍ ഫോട്ടോക്ക് പോസ് ചെയ്യുന്നതും നമുക്ക് ഈ എ എഫ് പി ഫോട്ടോഗ്രാഫറുടെ ചിത്രത്തില്‍ കാണാം. മണ്ടേല അനുസ്മരണ ചടങ്ങ് നടന്ന സൊവേറ്റോ വേള്‍ഡ് കപ്പ്‌ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ പ്രസിഡന്റ് പ്രണബ് മുഖര്‍ജി ഉള്‍പ്പടെയുള്ളവര്‍ സീരിയസായി മണ്ടേലയെ അനുസ്മരിക്കുമ്പോള്‍ ആണ് ഇവര്‍ കുട്ടിത്വം പുറത്തെടുത്തത് എന്ന കാര്യം സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദത്തിനു ഇട നല്‍കിയിരിക്കുകയാണ്.
ഒബാമയുടെ കൂടെയിരിക്കുന്ന മിഷേല്‍ ഒബാമ സദസ്സിന്റെ മാന്യത ഉള്‍ക്കൊണ്ടുകൊണ്ട് ഈ പിള്ളേര് കളിയിലേക്ക് ശ്രദ്ധിക്കാതെ ഇരിക്കുന്നതും ചിത്രത്തിലുണ്ട്.

Post a Comment

0 Comments