Ticker

6/recent/ticker-posts

മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നു; വധു ഒരു കുഞ്ഞുള്ള പ്രവാസി യുവതി


മുന്‍മന്ത്രി ഗണേഷ്‌കുമാര്‍ വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ തന്റെ ഭാര്യയില്‍ നിന്നും വിവാഹ മോചനം നേടിയെടുത്ത ഗണേഷ് വിദേശത്ത് സ്ഥിരതാമസമാക്കിയ മലയാളി യുവതിയെ വിവാഹം കഴിക്കാനാണ് ഒരുങ്ങുന്നത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെ സമയം ഗണേഷ് വീണ്ടും വിവാഹം കഴിക്കാന്‍ പോകുന്ന വിവരമറിഞ്ഞ ഗണേഷുമായി ബന്ധമുള്ള മറ്റൊരു യുവതി ഗണേഷ് തന്നെ വിവാഹം കഴിച്ചില്ലെങ്കില്‍ നഷ്ടപരിഹാരമായി നാല് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ടു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നാലു കോടിയാവശ്യപ്പെട്ട കാമുകിയില്‍ ഗണേഷിന് ഒരു കുഞ്ഞുള്ളതായും ആ യുവതി അവകാശപ്പെടുന്നുണ്ട്. വിവാഹത്തിനോ നഷ്ടപരിഹാരത്തിനോ സമ്മതമല്ലാത്ത പക്ഷം തന്റെ കുട്ടിയുടെ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ ആവശ്യപ്പെടുമെന്ന് കാമുകി ഭീഷണിപ്പെടുത്തിയതായും അറിയുന്നു. അതേസമയം മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന ഗണേഷ് കുമാറിനെ വീണ്ടും വിവാദത്തില്‍പ്പെടുത്താന്‍ ചിലരുടെ മന:പൂര്‍വമായ ശ്രമമാണ് പുതിയ വിവാദത്തിന് പിറകിലെന്നും റിപ്പോര്‍ട്ടുണ്ട്.

ബന്ധുക്കളും അഭിഭാഷകരും ഇടപെട്ട് ഇക്കാര്യം രമ്യതയിലെത്താന്‍ ശ്രമിക്കുകയാണ്. കാമുകി അവകാശവാദവുമായി രംഗത്തെത്തിയാല്‍ നിയമപരമായി നേരിടുന്നതിനെക്കുറിച്ച് നിയമകേന്ദ്രങ്ങളിലുള്ളവരുമായി അദ്ദേഹവും ബന്ധുക്കളും ആലോചന തുടങ്ങിയെന്നും കേള്‍ക്കുന്നു.

ഗണേഷിപ്പോള്‍ വിവാഹം ചെയ്യാന്‍ പോകുന്ന യുവതി നല്ല സാമ്പത്തിക ശേഷിയുള്ള ആളാണെന്നാണ് റിപ്പോര്‍ട്ട്. ഭാര്യ കാരണമാണ് ഗണേഷിന് തന്റെ മന്ത്രി സ്ഥാനം നഷ്ടമായത്. ഒരു കാമുകിയുടെ ഭര്‍ത്താവ് മന്ത്രിമന്ദിരത്തിലെത്തി ഗണേശിനെ തല്ലിയെന്ന വാര്‍ത്ത വിവാദമായിരുന്നു. മന്ത്രിയുടെ പേരു വരാതെയാണ് വാര്‍ത്ത വന്നതെങ്കിലും പിന്നീട് അത് പരസ്യമായി. കുടുംബപ്രശ്‌നത്തെത്തുടര്‍ന്ന് ഡോ. യാമിനി തങ്കച്ചി മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും അത് സ്വീകരിക്കാത്തതുമൊക്കെ വിവാദമായതിനെ തുടര്‍ന്നാണ് ഗണേശിന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവന്നത്.

പിന്നീട് ഉഭയകക്ഷി ധാരണ പ്രകാരം യാമിനി തങ്കച്ചിയും ഗണശ് കുമാറും വിവാഹബന്ധം വേര്‍പ്പെടുത്തുകയായിരുന്നു. പാര്‍ട്ടിയുമായും പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയുമായും ഉടക്കിലായിരുന്ന ഗണേശ് പിന്നീട് രമ്യതയിലെത്തി. പാര്‍ട്ടിയുമായി ഒത്തുപോകാന്‍ തീരുമാനിച്ചു. തുടര്‍ന്ന് ഗണേശിന് മന്ത്രിസ്ഥാനം തിരികെ നല്‍കണമെന്ന് ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടുവരികയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഇതുവരെ തീരുമാനമെടുത്തിട്ടിട്ടില്ല.

Post a Comment

0 Comments