60,000 മൈലുകള്‍ വിമാനത്തിലും കാറിലുമായി സഞ്ചരിച്ച് 37,000 ചിത്രങ്ങള്‍ എടുത്ത ശേഷം അതെല്ലാം ഒരൊറ്റ ചിത്രം ആക്കിയെടുക്കുന്നതിന് കൂട്ടിയോജിപ്പിക്കുക. അത് ചരിത്രത്തിലെ ആകാശത്തിന്റെതായി എടുക്കപ്പെട്ടതില്‍ ഏറ്റവും വലിയ ട്രൂ കളര്‍ ചിത്രമായി മാറുക. ചിത്രത്തിന്റെ പിക്സല്‍ അളവാകട്ടെ 100,000 x 50,000 പിക്സലും. സ്കൈ ഗൈഡ് എന്ന ഐഫോണ്‍ ആപ്ലിക്കേഷന്‍ നിര്‍മ്മാതാവായ നിക്ക് റിസിഞ്ചര്‍ ആണ് ഈ ചിത്രം തയാറാക്കിയത്. ഡിസംബര്‍ 19 നു പുറത്തിറങ്ങുന്ന സ്കൈ ഗൈഡിന്റെ ഏറ്റവും പുതിയ വെര്‍ഷന് വേണ്ടിയാണ് അദ്ദേഹം ഈ ചിത്രം തയാറാക്കിയത്.
0 Comments