ന്യുയോര്‍ക്കിലെ ബ്രോന്‍ക്സ് സിറ്റിയിലാണ് ഇന്നലെ ട്രെയിന്‍
അപകടത്തില്‍പെടുന്നത്. ബ്രോന്‍ക്സ് സിറ്റിക്കടുത്തുള്ള ഹാര്‍ലെം
നദിക്കടുത്താണ് ട്രെയിന്‍ പാളംതെറ്റിയത്. അപകടത്തില്‍ 4 പേര്‍
മരണപ്പെടുകയും 67 ഓളം പേര്‍ക്ക് പരിക്ക് സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ട്രെയിന്‍ നദിയിലേക്ക് മറിയാതിരുന്നത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്. കഴിഞ്ഞ
ജൂലായ് മാസത്തിലും ഇതേ സ്ഥലത്ത് വച്ച് ഒരു ട്രെയില്‍ പാളംതെറ്റിയിരുന്നു,
പക്ഷെ അന്ന് ആളപായം ഒന്നും ഉണ്ടായിരുന്നില്ല. ട്രയിന്‍റെ
അമിതവേഗതയായിരുന്നു അപകടകാരണമെന്ന് പരിക്കേറ്റവരില്‍ ചിലര്‍ പറയുന്നു.
0 Comments